+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹജ്ജ് പഠന ക്ലാസും ഹജ്ജാജികൾക്ക് യാത്രയയപ്പും

ജിദ്ദ: ഇസ് ലാമിക് കൾച്ചറൽ ഫൌണ്ടേഷൻ ഓഫ് ഇന്ത്യ (ഐസിഫ്), ജിസാൻ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച "ഹജ്ജ് പഠന ക്ലാസും, ഐസിഎഫിന്‍റെ നേതൃത്വത്തിൽ ഈ വർഷം ജിസാൻ പ്രവിശ്യയിൽനിന്ന് ഹജ്ജിനുപോകുന്ന ഹാജിമാർക്കുള്ള യാ
ഹജ്ജ് പഠന ക്ലാസും ഹജ്ജാജികൾക്ക് യാത്രയയപ്പും
ജിദ്ദ: ഇസ് ലാമിക് കൾച്ചറൽ ഫൌണ്ടേഷൻ ഓഫ് ഇന്ത്യ (ഐസിഫ്), ജിസാൻ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച "ഹജ്ജ് പഠന ക്ലാസും, ഐസിഎഫിന്‍റെ നേതൃത്വത്തിൽ ഈ വർഷം ജിസാൻ പ്രവിശ്യയിൽനിന്ന് ഹജ്ജിനുപോകുന്ന ഹാജിമാർക്കുള്ള യാത്രയയപ്പും ജിസാനിൽ തമർഹിന്ദ് ഓഡിറ്റോറിയത്തിൽ നടന്നു.

ഐസിഎഫ് നാഷണൽ അഡ്മിൻ സെക്രട്ടറി സിറാജ് കുറ്റ്യാടി സമ്മേളനം ഉദ്ഘടനം ചെയ്‌തു. പ്രസിഡന്‍റ് സി.കെ.അബ്ദുൽ റഹ്മാൻ മൗലവി അധ്യക്ഷത വഹിച്ചു. ദക്ഷിണ മേഖല ദഅവാ കാര്യ വിഭാഗം സെക്രട്ടറിയും പണ്ഡിതനുമായ ഹസൻ അഹ്‌സനി വിശദമായി ഹജ്ജ് പഠന ക്ലാസ് അവതരിപ്പിക്കുകയും സംശയങ്ങൾക് മറുപടി നൽകുകയും ചെയ്‌തു. തുടർന്ന് അബ്ദുൽ റഹ്മാൻ മൗലവി, സുഹൈൽ സഖഫി എന്നിവർ സംസാരിച്ചു.

മുസ് ലിം സ്ത്രീകളെ ആധുനിക ഇസ് ലാമിക സത്വ ബോധമുള്ള വനിതകളായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ഐസിഎഫ് കഴിഞ്ഞ ഒരു വർഷത്തോളമായി ഹാദിയ വിമൻസ് അക്കാദമി എന്ന പേരിൽ നടത്തിവന്ന പഠന പരിശീലന പരിപാടിയിൽ ഉന്നത വിജയം നേടിയ വനിത കൾക്കും അതിനു നേതൃത്വം നൽകിയ വനിതാ നേതാക്കൾക്കും ഐസിഎഫ് ഗൾഫ് കൗൺസിലിന്‍റെ അംഗീകാര പത്ര വിതരണവും നടന്നു.

സെൻട്രൽ ജനറൽ സെക്രട്ടറി മുഹമ്മദ് ബിൻ സ്വാലിഹ് മഞ്ചേശ്വരം സ്വാഗതവും സെൻട്രൽ ദഅവാ വിഭാഗം പ്രസിഡന്‍റ് അബ്ദുല്ല സുഹ്‌രി കാസറകോട് നന്ദിയും പറഞ്ഞു. ഹംസ മഞ്ചേരി, നൂറുദ്ധീൻ കുറ്റ്യാടി, രഹനാസ് കുറ്റ്യാടി, അബ്ദുൽ സമദ് പറപ്പൂർ, ഉവൈസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ