+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രളയക്കെടുതിക്ക് കൈത്താങ്ങാകുവാൻ മൈത്രാഭിഷേക പരിപാടികൾ മാറ്റിവച്ചു

ന്യൂയോർക്ക്: മാർ നിക്കോളോവോസ് മൈത്രാപ്പീലീത്തായുടെ ഓഗസ്റ്റ് 26 ന് (ഞായർ) നടത്താനിരുന്ന മൈത്രാഭിഷേക രജതജൂബിലി ആഘോഷപരിപാടികൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റി വച്ചതായി ഭദ്രാസന കൗണ്‍സിലിന് വേണ്ടി
പ്രളയക്കെടുതിക്ക് കൈത്താങ്ങാകുവാൻ മൈത്രാഭിഷേക പരിപാടികൾ മാറ്റിവച്ചു
ന്യൂയോർക്ക്: മാർ നിക്കോളോവോസ് മൈത്രാപ്പീലീത്തായുടെ ഓഗസ്റ്റ് 26 ന് (ഞായർ) നടത്താനിരുന്ന മൈത്രാഭിഷേക രജതജൂബിലി ആഘോഷപരിപാടികൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റി വച്ചതായി ഭദ്രാസന കൗണ്‍സിലിന് വേണ്ടി ആഘോഷകമ്മിറ്റി ജനറൽ കൺവീനർ ഡോ.ഫിലിപ് ജോർജ് അറിയിച്ചു.

പ്രളയക്കെടുതിയിലും ഉരുൾപൊട്ടലിലും കേരളത്തിലെ സഹജീവികൾ വിറങ്ങലിച്ചും എല്ലാം നഷ്ടപ്പെട്ടും നിൽക്കുമ്പോൾ ആഘോഷപരിപാടികള്‍ക്ക് പ്രസക്തിയില്ല എന്ന തിരിച്ചറിവാണ് അധികൃതരെ ഇത്തരമൊരു തീരുമാനമെടുക്കാൻ ഇടയാക്കിയത്.

അനേകം പേരുടെ ജീവൻ പൊലിയുകയും എണ്ണായിരത്തോളം കുടുംബങ്ങളിലെ നാലുലക്ഷത്തോളം പേര്‍ മൂവായിരം ദുരിതാശ്വാസ ക്യാന്പുകളിലും കഴിയുന്ന അവസ്ഥ ഭീകരമാണ്. മരണത്തെ മുന്നിൽ കണ്ടാണ് ചെങ്ങന്നൂരിലും പന്തളത്തും ചാലക്കുടിയിലും മറ്റ് പല സ്ഥലങ്ങളിലും ആളുകൾ കഴിയുന്നത്. പരിശുദ്ധ കാതോലിക്കാ ബാവായും, ഭദ്രാസന മെത്രാപോലീത്തയും നേതൃത്വം നൽകുന്ന ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് വേണ്ടതായ ഫണ്ട് ശേഖരിക്കുന്നതിനും ഭദ്രാസന കൗൺസിൽ ഐകകണ്ഠേന തീരുമാനിക്കുകയായിരുന്നു.

പരിശുദ്ധ സുന്നഹദോസിൽ പങ്കെടുക്കുന്നതിനായി കേരളത്തിലായിരുന്ന മാർ നിക്കോളാവോസ് മെത്രാപ്പോലീത്താ, അമ്മയ്ക്കൊപ്പം പ്രളയഭീതിയിലായിരുന്ന മേപ്രാലിൽ നിന്നും സുരക്ഷിതസ്ഥാനത്തേക്ക് മാറിയതായി ഭദ്രാസന ജനങ്ങൾക്ക് അയച്ച സന്ദേശത്തിൽ സൂചിപ്പിച്ചു. ഭദ്രാസന തലത്തിലുളള ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹകരിക്കുവാനും വേണ്ട കൈത്താങ്ങലുകൾ നൽകുവാനും കൽപനയിലൂടെ മാർ നിക്കോളോവോസ് ആഹ്വാനം ചെയ്തു.

റിപ്പോർട്ട് : ജോർജ് തുന്പയിൽ