സേവനം യുകെ ചതയദിനാഘോഷം ഉപേക്ഷിച്ചു

04:30 PM Aug 18, 2018 | Deepika.com
ലണ്ടൻ: സേവനം യുകെ സെപ്റ്റംബർ 16-ന് എയിൽസ് ബറിയിൽ നടത്താനിരുന്ന ചതയദിനാഘോഷം ഉപേക്ഷിച്ചതായി ഭാരവാഹികൾ അറിയിച്ചു. ആഘോഷ പരിപാടികൾ മാറ്റി വച്ച് കേരളത്തിലെ മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്കായി മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുവാനും എല്ലാ യൂണിറ്റുകളും കുടുംബ പ്രാർഥനയോടെ ശ്രീനാരായണ ജയന്തി ആചരിക്കാനും തീരുമാനിച്ചു.

കേരളം നാളിതുവരെ കണ്ടിട്ടില്ലാത്ത ദുരന്തത്തിന് ഒരു ചെറിയ സഹായഹസ്തം നൽകി നമ്മുടെ നാടിനെ രക്ഷിക്കാൻ എല്ലാ പ്രവാസികളോടും സേവനം യുകെ ചെയർമാൻ ഡോ. ബിജു പെരിങ്ങത്തറ അഭ്യർഥിച്ചു.

റിപ്പോർട്ട് : ദിനേശ് വെള്ളാപ്പിള്ളി