റവ. ഡോ. മാത്യു ചൂരപൊയ്കയിലിന്‍റെ പിതാവ് ചാക്കോ മാഷ് നിര്യാതനായി

04:14 PM Aug 18, 2018 | Deepika.com
വിലങ്ങാട് (കോഴിക്കോട്): ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ വികാരി ജനറാളും പ്രസ്റ്റൺ കത്തീഡ്രൽ വികാരിയുമായ റവ.ഡോ. മാത്യു ജേക്കബ് ചൂരപൊ‍യ്കയിലിന്‍റെ പിതാവ് ചാക്കോ ജോസഫ് (95) നിര്യാതനായി. സംസ്കാരം ഓഗസ്റ്റ് 19ന് (ഞായർ) ഉച്ചയ്ക്ക് 12ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം താമരശേരി രൂപത ബിഷപ് മാർ റെമിജിയൂസ് ഇഞ്ചനാനിയിലിന്‍റെ മുഖ്യ കാർമികത്വത്തിൽ വിലങ്ങാട് സെന്‍റ് ജോർജ് ഫൊറോനാ പള്ളിയിൽ.

റിട്ട. അധ്യാപിക ആലയ്ക്കൽ കുടുംബാംഗം റോസമ്മയാണ് ഭാര്യ. മറ്റു മക്കൾ: ജേക്കബ് റിട്ട. അധ്യാപകൻ, ബംഗളൂരു) , ജോസ് (കുണ്ടുതോട്), വിൻസൺ (വിലങ്ങാട് ), ലില്ലിക്കുട്ടി , ഫിലിപ്പ്. മരുമക്കൾ: സിറില്ല കട്ടക്കയം (കുളത്തുവയൽ), പൗളി വല്ലിയിൽ (കുളത്തുവയൽ), ജോസമ്മ മണ്ണാപറമ്പിൽ (കുടിയാന്മല), കുര്യാച്ചൻ പുത്തൻപുരയിൽ (കരുവഞ്ചാൽ), സെലിൻ കളപ്പുര (ആലക്കോട്).

കോഴിക്കോടു നരിപ്പറ്റ പഞ്ചായത്തിൽ വിലങ്ങാട്ടെ ആദ്യകാല കുടിയേറ്റ കർഷകനും വിലങ്ങാട് സെന്‍റ് ജോർജ് സ്‌കൂളിലെ പ്രഥമ പ്രധാനാധ്യാപകനും വിലങ്ങാട് പോസ്റ്റ്‌മാസ്റ്റർ, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന പരേതൻ കോട്ടയം മീനച്ചിൽ താലൂക്കിലെ ഇളങ്ങുളം പാലൂക്കാവ് സ്വദേശിയാണ്.

പരേതന്‍റെ നിര്യാണത്തിൽ സീറോ മലബാർ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർ ജോസഫ് സ്രാമ്പിക്കൽ, മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ, മാർ ജോർജ് ഞരളക്കാട്ട്, മാർ ജോസഫ് പാംപ്ലാനി, മാർ ജോസ് പൊരുന്നേടം, മാർ ജോർജ് വലിയമറ്റം, മാർ ജേക്കബ് തൂങ്കുഴി തുടങ്ങിയവർ അനുശോചിച്ചു.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ