+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൂസ്റ്റണിൽ നിരവധി മലയാളി സംഘടനകൾ ഓണാഘോഷപരിപാടികൾ ഉപേക്ഷിച്ചു

ഹൂസ്റ്റൺ: കേരളത്തിൽ പതിനായിരക്കണക്കിന് ആളുകൾ അതിരൂക്ഷമായ പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന പശ്ചാത്തലത്തിൽ ഹൂസ്റ്റണിലെ നിരവധി സംഘടനകൾ നടത്തുവാനിരുന്ന ഓണാഘോഷപരിപാടികൾ ഉപേക്ഷിച്ചതായി ഭാരവാഹികൾ അറിയിച
ഹൂസ്റ്റണിൽ നിരവധി മലയാളി സംഘടനകൾ ഓണാഘോഷപരിപാടികൾ ഉപേക്ഷിച്ചു
ഹൂസ്റ്റൺ: കേരളത്തിൽ പതിനായിരക്കണക്കിന് ആളുകൾ അതിരൂക്ഷമായ പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന പശ്ചാത്തലത്തിൽ ഹൂസ്റ്റണിലെ നിരവധി സംഘടനകൾ നടത്തുവാനിരുന്ന ഓണാഘോഷപരിപാടികൾ ഉപേക്ഷിച്ചതായി ഭാരവാഹികൾ അറിയിച്ചു.

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ് - MAGH), ഫ്രണ്ട്സ് ഓഫ് പെയർലാൻഡ് മലയാളി കമ്യൂണിറ്റി (FPMC), മലയാളി സമാജം ഓഫ് ലീഗ് സിറ്റി എന്നീ സംഘടനകളുടെ ഓണാഘോഷപരിപാടികൾ ഉപേക്ഷിച്ചു.

സെപ്റ്റംബർ ഒന്നിനു നടത്തുവാനിരുന്ന ഹൂസ്റ്റൺ റാന്നി അസോസിയേഷൻ (HRA), സ്റ്റാഫോർഡ് ഏരിയ മലയാളി അസോസിയേഷൻ (SAMA), സെപ്റ്റംബർ 15നു നടത്തുവാനിരുന്ന ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഓണാഘോഷപരിപാടികളും ഉപേക്ഷിച്ചിട്ടുണ്ട്.

സാധ്യമാകുന്ന രീതിയിൽ പ്രളയക്കെടുതിക്ക് ഇരയായവരെ സഹായിക്കുന്നതിനായി തങ്ങളാലാകുന്നവിധത്തിൽ സഹായിക്കുന്നതിനു വിവിധ ക്രമീകരണങ്ങളാണ് ഹൂസ്റ്റണിലെ വിവിധ സംഘടനകൾ ഒരുക്കിയിരിക്കുന്നത്. ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സാമ്പത്തികമായി സഹായിക്കുവാൻ ആഗ്രഹിക്കുന്നവർക്കു ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.

വിവരങ്ങൾക്ക് : ജോഷ്വ ജോർജ് (MAGH) - 281 773 7988, ജീമോൻ റാന്നി (HRA) - 407 718 4805
സന്തോഷ് ഐപ്പ് ( FPMC) - 832 964 8016, ബിനീഷ് ജോസഫ് (ലീഗ് സിറ്റി മലയാളി സമാജം) - 409 256 0873, ജിജി ഓലിക്കൻ (SAMA) - 713 277 8001, ഈശോ ജേക്കബ് (ഫ്രണ്ട്‌സ് ഓഫ് തിരുവല്ല) - 832 771 7646.

റിപ്പോർട്ട് : ജീമോൻ റാന്നി