+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡിഎംഎയുടെ നേതൃത്വത്തിൽ പ്രകൃതി ക്ഷോഭത്തിൽ ജീവൻ പൊലിഞ്ഞവരുടെ ആത്മ ശാന്തിക്കായി മൗന പ്രാർഥന

ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ കേരളത്തിലെ പ്രകൃതി ക്ഷോഭത്തിൽ ജീവൻ പൊലിഞ്ഞവരുടെ ആത്മ ശാന്തിക്കായി മൗന പ്രാർഥന നടത്തി. ഡിഎംഎയുടെ ആർ.കെ. പുരത്തെ സാംസ്കാരിക സമുച്ചയത്തിൽ ചേർന്ന കേന്ദ്
ഡിഎംഎയുടെ നേതൃത്വത്തിൽ പ്രകൃതി ക്ഷോഭത്തിൽ ജീവൻ പൊലിഞ്ഞവരുടെ ആത്മ ശാന്തിക്കായി മൗന പ്രാർഥന
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ കേരളത്തിലെ പ്രകൃതി ക്ഷോഭത്തിൽ ജീവൻ പൊലിഞ്ഞവരുടെ ആത്മ ശാന്തിക്കായി മൗന പ്രാർഥന നടത്തി. ഡിഎംഎയുടെ ആർ.കെ. പുരത്തെ സാംസ്കാരിക സമുച്ചയത്തിൽ ചേർന്ന കേന്ദ്രകമ്മിറ്റി നിർവാഹക സമിതി യോഗത്തിലാണ് പ്രാർഥന നടത്തിയത്.

പ്രകൃതി ദുരന്തത്തിന്‍റെ ഭീകരത കണക്കിലെടുത്ത് ഓണത്തോടനുബന്ധിച്ചുള്ള എല്ലാ ആഘോഷ പരിപാടികളും അസോസിയേഷൻ ഉപേക്ഷിച്ചു. ഒക്ടോബർ-നവംബർ മാസങ്ങളിൽ നടത്തുവാനിരുന്ന ഡിഎംഎ കലോത്സവം 2019 ജനുവരി 26, 27 (ശനി, ഞായർ) തീയതികളിൽ നടത്തുവാനും തീരുമാനിച്ചു.

ദുരന്തത്തിൽ അകപ്പെട്ട തങ്ങളുടെ സഹോദരങ്ങൾക്ക് കൈത്താങ്ങാകാൻ ഡിഎംഎയുടെ 25 ശാഖകൾ ഒത്തൊരുമിച്ചു ദുരിതാശ്വാസ നിധി സ്വരൂപിച്ച് ദുരിത ബാധിതർക്ക് എത്തിച്ചു കൊടുക്കുവാനും യോഗം തീരുമാനിച്ചു. സഹായ നിധി സംഭരണത്തിൽ ഡിഎംഎയോടൊപ്പം അണിചേരുവാൻ താത്പര്യമുള്ള എല്ലാ വ്യക്തികളെയും സ്ഥാപനങ്ങളെയും സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക് : 011-26195511, 8800398979.

റിപ്പോർട്ട്: പി.എൻ. ഷാജി