ബർലിൻ: ജർമനിയിലെ സ്റ്റുട്ട്ഗാർട്ട് ആസ്ഥാനമായുള്ള ബാഡൻവ്യുർട്ടംബർഗ് മലയാളി ജർമൻ അസോസിയേഷൻ മഹാപ്രളയത്തിൽ വലയുന്ന കേരളത്തിനായി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 1,300 യൂറോ (ഒരു ലക്ഷത്തിലധികം രൂപ) സംഭാവന ചെയ്തു. ഈ തുകയുടെ ചെക്ക് ദുരിതാശ്വാസഫണ്ട് അക്കൗണ്ടിലേയ്ക്ക് അയച്ചുകൊടുത്തതായി സംഘടനാ നേതാക്കളായ ജോസഫ് വെള്ളാപ്പള്ളിലും സാബു ജേക്കബ് ആറാട്ടുകളവും അറിയിച്ചു.
റിപ്പോർട്ട് : ജോസ് കുന്പിളുവേലിൽ
ജർമൻ മലയാളികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന നൽകി
10:54 PM Aug 17, 2018 | Deepika.com