+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരളാ ഹിന്ദുസ് ഓഫ് സൗത്ത് ഫ്ലോറിഡ ഓണാഘോഷ പരിപാടികൾ ഉപേക്ഷിച്ചു

ഫ്ളോറിഡ: കേരളാ ഹിന്ദുസ് ഓഫ് സൗത്ത് ഫ്ലോറിഡ സെപ്റ്റംബർ 8 നു നടത്താനിരുന്ന ഓണാഘോഷ പരിപാടികൾ ഉപേക്ഷിച്ചതായി ഭാരവാഹികൾ അറിയിച്ചു. പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടു പകച്ചുനിൽക്കുന്ന സഹോദരങ്ങളെ കണ്ടി
കേരളാ ഹിന്ദുസ് ഓഫ് സൗത്ത് ഫ്ലോറിഡ ഓണാഘോഷ പരിപാടികൾ ഉപേക്ഷിച്ചു
ഫ്ളോറിഡ: കേരളാ ഹിന്ദുസ് ഓഫ് സൗത്ത് ഫ്ലോറിഡ സെപ്റ്റംബർ 8 നു നടത്താനിരുന്ന ഓണാഘോഷ പരിപാടികൾ ഉപേക്ഷിച്ചതായി ഭാരവാഹികൾ അറിയിച്ചു.

പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടു പകച്ചുനിൽക്കുന്ന സഹോദരങ്ങളെ കണ്ടില്ലന്നു നടിച്ചു ഓണാഘോഷത്തിൽ മുങ്ങുന്നതിൽ ഔചിത്യമില്ലന്നാണ് കെഎച്ച്എസ്എഫ് കമ്മിറ്റിയുടെ ഒറ്റക്കെട്ടായ തീരുമാനമെന്ന് പ്രസിഡന്‍റ് ലീല നായർ അറിയിച്ചു.

എല്ലാ വർഷവും വിപുലമായ രീതിയിലാണ് കെഎച്ച്എസ്എഫ് ഓണം ആഘോഷിക്കുക. എന്നാൽ ഇന്ന് എല്ലാം നഷ്ടപ്പെട്ട് നിലവിളിക്കുന്ന മലയാള മക്കളുടെ കണ്ണീരൊപ്പി അവർക്കുള്ള സഹായവും ധൈര്യവും പകർന്നേകുന്നതാണ് ഈ അവസരത്തിൽ മാവേലിമന്നന് ഉള്ള വരവേല്പ് എന്ന് കെഎച്ച്എസ്എഫ് കരുതുന്നു. പണമായും അതുപോലെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു അതിനനുസരിച്ചും വിപുലമായ രീതിയിൽ പ്രവർത്തനങ്ങൾ നടത്തുവാനുമാണ് കമ്മിറ്റിയുടെ തീരുമാനം. അതിനായി എല്ലാ അംഗങ്ങളുടേയും നാട്ടുകാരുടെയും സഹകരണം സ്വാഗതം പ്രസിഡന്‍റ് സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക് : ലീല നായർ (പ്രസിഡന്‍റ്) 5614148146, എബി ആനന്ദ് (സെക്രട്ടറി) 9543054165, സദാശിവൻ (ട്രഷറർ) 9543365052.