+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാഷിംഗ്ടൺ ഇന്ത്യൻ എംബസി സ്വാതന്ത്ര്യദിനം ആഘോഷിച്ചു

വാഷിംഗ്ടൺ ഡിസി: ഇന്ത്യയുടെ എഴുപത്തി രണ്ടാമത് സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ഓഗസ്റ്റ് 15 ന് വാഷിംഗ്ടൺ ഇന്ത്യൻ എംബസിയിൽ ആഘോഷിച്ചു. ഇന്ത്യൻ കമ്യൂണിറ്റിയിൽ നിന്നുള്ള നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യൻ അംബാസഡർ നവതേജ് സർണ, ഇന്ത്യൻ പ്രസിഡന്‍റിന്‍റെ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. ദേശീയ ഗാനാലാപനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.

ഇന്ത്യ ഓഫ് മൈ ഡ്രീംസ് എന്ന വിഷയത്തെ അധികരിച്ചു നടത്തിയ പ്രസംഗ മത്സരത്തിൽ വിജയികളായവർക്ക് അംബാസഡർ സമ്മാനങ്ങൾ വിതരണം ചെയ്തു. ദേശഭക്തി ഗാനങ്ങൾ ആലപിച്ച കുട്ടികളേയും പ്രത്യേകമായി ആദരിച്ചു. ആഘോഷങ്ങളോടനുബന്ധിച്ചു വിവിധ കലാപരിപാടികളും അരങ്ങേറി. ഇന്ത്യൻ എംബസിയാണ് അഘോഷ പരിപാടികൾക്ക് നേതൃത്വം നൽകിയത്.

റിപ്പോർട്ട് : പി.പി. ചെറിയാൻ