+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരളാ ക്ലബ് ഓഫ് ഡിട്രോയിറ്റ് ഓണാഘോഷം ഉപേക്ഷിച്ചു

ന്യൂയോർക്ക് : പേമാരിയുടെ മഹാദുരന്തത്തിലൂടെ കൊച്ചു കേരളം കടന്നു പോവുമ്പോള്‍ സാന്ത്വനവും സഹായവും പകര്‍ന്നു കൊണ്ട് കേരളാക്ലബ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാവുന്നു.ഓഗസ്റ്റ് 25 നു നടക്കാനിരുന്ന ഓണ
കേരളാ ക്ലബ് ഓഫ് ഡിട്രോയിറ്റ് ഓണാഘോഷം ഉപേക്ഷിച്ചു
ന്യൂയോർക്ക് : പേമാരിയുടെ മഹാദുരന്തത്തിലൂടെ കൊച്ചു കേരളം കടന്നു പോവുമ്പോള്‍ സാന്ത്വനവും സഹായവും പകര്‍ന്നു കൊണ്ട് കേരളാക്ലബ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാവുന്നു.

ഓഗസ്റ്റ് 25 നു നടക്കാനിരുന്ന ഓണാഘോഷപരിപാടികള്‍ ഉപേക്ഷിച്ചതായി പ്രസിഡന്‍റ് സുജിത് മേനോന്‍റെ നേതൃത്വത്തിലുളള എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. പെരുമഴയുടെ കെടുതികളിലൂടെ കേരളം കടന്നു പോവുമ്പോള്‍ ആഘോഷങ്ങളെ കുറിച്ച് ചിന്തിക്കാനാവില്ലെന്ന് ക്ലബ് കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.

ആഘോഷത്തിനായി കരുതിയ ഫണ്ട് രക്ഷാപ്രവര്‍ത്തങ്ങള്‍ക്കായി വിനിയോഗിക്കാനാണ് കേരളാ ക്ലബ് കമ്മിറ്റിയുടെ തീരുമാനം. ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്കായി 50,000 ഡോളര്‍ സമാഹരിക്കുന്നതിലേക്കായി ത്വരിതഗതി യില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. സംഭാവനയുടെ
20 ശതമാനം (പരമാവധി 10,000 ഡോളര്‍ വരെ) മാച്ച് ചെയ്യാനും ക്ലബ് തീരുമാനമെടുത്തു. അതിനായി ഉദാരമായി സംഭാവനകള്‍ ചെയ്യുന്നതിലേക്കായി ഇവിടെ കൊടിത്തിരിക്കുന്ന ഗോഫണ്ട് ലിങ്കില്‍ ബന്ധപ്പെടുവാന്‍ കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു https://www.gofundme.com/kerala-floods-relief-fundraiser

റിപ്പോർട്ട് : ജോയിച്ചന്‍ പുതുക്കുളം