+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജർമൻ ടൗണ്‍ തീർഥാടന കേന്ദ്രത്തിൽ വേളാങ്കണ്ണി മാതാവിന്‍റെ തിരുനാൾ സെപ്റ്റംബർ 8 ന്

ജോസ് മാളേയ്ക്കൽഫിലഡൽഫിയ: പ്രസിദ്ധ മരിയൻ തീർഥാടന കേന്ദ്രമായ ജർമൻ ടൗണ്‍ മിറാക്കുലസ് മെഡൽ ഷെറിനിലേക്ക് ആണ്ടുതോറും നടത്തിവരുന്ന മരിയൻതീർഥാടനവും വേളാങ്കണ്ണിമാതാവിന്‍റെ തി നാളും ഭക്തിപുരസരം സെപ്റ്റം
ജർമൻ ടൗണ്‍ തീർഥാടന കേന്ദ്രത്തിൽ വേളാങ്കണ്ണി മാതാവിന്‍റെ തിരുനാൾ സെപ്റ്റംബർ 8 ന്
ജോസ് മാളേയ്ക്കൽ

ഫിലഡൽഫിയ: പ്രസിദ്ധ മരിയൻ തീർഥാടന കേന്ദ്രമായ ജർമൻ ടൗണ്‍ മിറാക്കുലസ് മെഡൽ ഷെറിനിലേക്ക് ആണ്ടുതോറും നടത്തിവരുന്ന മരിയൻതീർഥാടനവും വേളാങ്കണ്ണിമാതാവിന്‍റെ തി നാളും ഭക്തിപുരസരം സെപ്റ്റംബർ 8 ന് (ശനി) ആഘോഷിക്കുന്നു. സീറോ മലബാർ ഇടവകയിലെ സെന്‍റ് മേരീസ് വാർഡു കൂട്ടായ്മയും വിവിധ ഇന്ത്യൻ ക്രൈസ്തവരും ചേർന്നാണ് തിരുനാൾ നടത്തുന്നത്.

കിഴക്കിന്‍റെ ലൂർദ് എന്നറിയപ്പെടുന്ന വേളാങ്കണ്ണിയിലെ ആരോഗ്യമാതാവിന്‍റെ ((Miraculous Medal Shrine; 500 East Chelten Avenue, Philadelphia, PA 19144) തിരുസ്വരൂപം 2012 സെപ്റ്റംബർ എട്ടിനാണ് ഫിലഡൽഫിയ ജർമ്മൻടൗണ്‍ മിറാക്കുലസ് മെഡൽ ഷെറിനിൽ അന്നത്തെ സെൻട്രൽ അസോസിയേഷൻ ഓഫ് മിറാക്കുലസ് മെഡൽ എക്സിക്യൂട്ടീവ് ഡയറക്ടർ റവ. കാൾ പീബർ, 2012 ൽ ഫിലഡൽഫി‍യ സീറോ മലബാർപള്ളി വികാരിയായിരുന്ന ഫാ. ജോണ്‍ മേലേപ്പുറം എന്നിവരുടെ നേതൃത്വത്തിലും കാർമികത്വത്തിലുമാണ് പ്രതിഷ്ഠിച്ചത്.

എല്ലാ തിങ്കളാഴ്ച്ച ദിവസങ്ങളിലും ജർമൻടൗണ്‍ മിറാക്കുലസ് മെഡൽ ഷെറിനിൽ രാവിലെ മുതൽ വൈകിട്ടു വരെ വിവിധ സമയങ്ങളിൽ നടക്കുന്ന വിശുദ്ധ ർബാനയിലും നൊവേനയിലും മലയാളികൾ ഉൾപ്പെടെ നൂറുകണക്കിനു മരിയഭക്തർ പങ്കെടുത്തുവരുന്നു. മുൻ വർഷങ്ങളിലെ തി നാളുകൾക്ക് ഭാരത ക്രൈസ്തവരെ പ്രതിനിധീകരിച്ച് തമിഴരും തെലുങ്കരും കന്നടക്കാരും മലയാളികളും കൂടാതെ ഹിന്ദുക്കൾ ഉൾപ്പെടെ നാനാജാതിമതസ്ഥരായ നൂറുകണക്കിന് ഭക്തർ പങ്കെടുക്കുന്നു.

മിറാക്കുലസ് മെഡൽ നൊവേന, ആഘോഷമായ തിരുനാൾ കുർബാന, വേളാങ്കണ്ണി മാതാവിന്‍റെ നൊവേന, വേളാങ്കണ്ണി മാതാവിന്‍റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ പ്രദക്ഷിണം, വിവിധ ഇൻഡ്യൻ ഭാഷകളിലുള്ള ജപമാലപ്രാർത്ഥന എന്നിവയാണ് തിരുനാൾ ദിവസത്തെ തിരുക്കർമങ്ങൾ. സെൻട്രൽ അസോസിയേഷൻ ഓഫ് മിറാക്കുലസ് മെഡൽ ഷെറിൻ എക്സിക്യൂട്ടീവ് ഡയറക്ടർ റവ. മൈക്കിൾ ജെ കാരൾ, സീറോ മലബാർ പള്ളി വികാരി ഫാ. വിനോദ് മഠത്തിപ്പറന്പിൽ എന്നിവരുടെ കാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന ആഘോഷമായ തി നാൾ കുർബാനയിൽ നിരവധി വൈദികർ സഹകാർമികരായിരിക്കും.

സീറോ മലബാർ ഇടവകവികാരി. ഫാ. വിനോദ് മഠത്തിപ്പറന്പിൽ, ട്രസ്റ്റിമാരായ ജോസ് തോമസ്, റോഷിൻ പ്ലാമൂട്ടിൽ, ഷാജി മിറ്റത്താനി, മോഡി ജേക്കബ്, സെക്രട്ടറി ടോം പാറ്റാനിയിൽ, സെന്‍റ് മേരീസ് വാർഡ് പ്രസിഡന്‍റ് ജയിംസ് കുരുവിള, തിരുനാൾ കോഓർഡിനേറ്റർ ജോസ് തോമസ് എന്നിവ ടെ നേതൃത്വത്തിൽ പാരിഷ് കൗണ്‍സിൽ അംഗങ്ങൾ, ഭക്തസംഘടനകൾ, മതബോധനസ്കൂൾ എന്നിവരും വാർഡു കൂട്ടായ്മയും തിരുനാളിന്‍റെ ക്രമീകരണങ്ങൾ ചെയ്തുവരുന്നു.

വിവരങ്ങൾക്ക്: ഫാ. വിനോദ് മഠത്തിപ്പറന്പിൽ 6309015724, ജോസ് തോമസ് 412 656 4853, ടോം പാറ്റാനി 2674567850.

റിപ്പോർട്ട് : ജോസ് മാളേയ്ക്കൽ