+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കർദിനാൾ മാർ വർക്കി വിതയത്തിൽ ട്രോഫി: സെന്‍റ് മേരീസ്, സെന്‍റ് ജൂഡ്, ഇൻഫന്‍റ് ചർച്ച് എന്നിവർ ജേതാക്കൾ

ന്യൂഡൽഹി: പാലം ഇൻഫന്‍റ് ജീസസ് ഫൊറോന പള്ളിയിലെ ഡിഎസ് വൈഎം യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ നടന്ന എട്ടാമത് കർദിനാൾ മാർ വർക്കി വിതയത്തിൽ മെമ്മോറിയൽ ബൈബിൾ ക്വിസിൽ 76 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ സെന്‍റ് മേരീസ്
കർദിനാൾ മാർ വർക്കി വിതയത്തിൽ ട്രോഫി: സെന്‍റ് മേരീസ്, സെന്‍റ് ജൂഡ്, ഇൻഫന്‍റ് ചർച്ച് എന്നിവർ ജേതാക്കൾ
ന്യൂഡൽഹി: പാലം ഇൻഫന്‍റ് ജീസസ് ഫൊറോന പള്ളിയിലെ ഡിഎസ് വൈഎം യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ നടന്ന എട്ടാമത് കർദിനാൾ മാർ വർക്കി വിതയത്തിൽ മെമ്മോറിയൽ ബൈബിൾ ക്വിസിൽ 76 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ സെന്‍റ് മേരീസ് ചർച്ച് മയൂർ വിഹാർ ഫേസ് ഒന്നാം സ്ഥാനവും സെന്‍റ് ജൂഡ് ചർച്ച് അശോക് വിഹാർ രണ്ടാമതും ഇൻഫന്‍റ് ജീസസ് ഫൊറോന ചർച്ച് പാലം മൂന്നാം സ്ഥാനവും ഏറ്റുവാങ്ങി. ഫാ. മനോജ് കൊല്ലംപറന്പിൽ ക്വിസ് നയിച്ചു.

ഇടവത വികാരി ഫാ. ഏബ്രഹാം ചെന്പോട്ടിക്കൽ മത്സരം ഉദ്ഘാടനം ചെയ്തു.

റിപ്പോർട്ട് റെജി നെല്ലിക്കുന്നത്ത്