+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രീ ഗുരുവായൂരപ്പൻ വിശ്വാസികൾ ഓണാഘോഷം പ്രളയ ദുരിത സഹായ ദിനമായി ആചരിക്കുന്നു

ഹൂസ്റ്റൺ: ഈ വർഷത്തെ ഓണാഘോഷം ഒരു പ്രളയ ദുരിത സഹായ ദിനമായി ആചരിക്കാൻ ശ്രീ ഗുരുവായൂരപ്പൻ വിശ്വാസികൾ തീരുമാനിച്ചു. ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര വിശ്വാസികളുടേയും മറ്റു സാമൂഹ്യ സാംസ്കാരിക രംഗത്തു പ
ശ്രീ ഗുരുവായൂരപ്പൻ വിശ്വാസികൾ ഓണാഘോഷം  പ്രളയ ദുരിത സഹായ ദിനമായി ആചരിക്കുന്നു
ഹൂസ്റ്റൺ: ഈ വർഷത്തെ ഓണാഘോഷം ഒരു പ്രളയ ദുരിത സഹായ ദിനമായി ആചരിക്കാൻ ശ്രീ ഗുരുവായൂരപ്പൻ വിശ്വാസികൾ തീരുമാനിച്ചു. ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര വിശ്വാസികളുടേയും മറ്റു സാമൂഹ്യ സാംസ്കാരിക രംഗത്തു പ്രവർത്തിക്കുന്നവരുടേയും സഹകരണത്തോടെ ഓഗസ്റ്റ് 19 നു (ഞായർ) നടത്തുന്ന ഓണത്തിന്‍റെ ഒത്തുചേരലിൽ നിങ്ങളോരുത്തരുടേയും മഹാമനസ്കത ഉണരട്ടെ എന്നു പ്രാർഥിക്കുന്നു.

ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിക്കുന്ന സംഭാവനയുടെ വലിയൊരു പങ്ക് പ്രളയ ദുരിതമനുഭവിക്കുന്നവർക്കു നൽകാൻ ക്ഷേത്ര ഭാരവാഹികൾ തീരുമാനിച്ചതായി പ്രസിഡന്‍റ് ബിജു പിളള അറിയിച്ചു.

രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞു 3 വരെ ഹൂസ്റ്റണിലെ മിസൗറി സിറ്റിയിലുള്ള 2210 സ്റ്റാഫോർഡ് ഷെയർ, ക്നാനായ കമ്യൂണിറ്റി സെന്‍റർ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പ്രഗൽഭനും വാഗ്മിയും എഴുത്തുകാരനും ഭിഷഗ്വരനുമായ ഡി.എം.വി.പിള്ള മുഖ്യാതിഥിയായിരിക്കും. പരമ്പരാഗതമായ ഓണസദ്യ, സാംസ്കാരിക സമ്മേളനം തിരുവാതിര, ശാസ്ത്രീയ നൃത്തം, സംഗീത പരിപാടികൾ, താളമേളാദികളോടെ മഹാബലി തമ്പുരാനെ എതിരേൽക്കുക, അത്തപ്പൂക്കള മത്സരം എന്നിവ ആഘോഷത്തിന്‍റെ ഭാഗമായിരിക്കും. പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്.

വിശദ വിവരങ്ങൾക്ക് : ഡോ. ബിജു പിള്ള 832 247 3411, അനിൽ ഗോപിനാഥ് 9736403831, രമാ ശങ്കർ 4046809787, 7137298994.

റിപ്പോർട്ട് : ശങ്കരൻ കുട്ടി