ക്രാന്തി അയർലൻഡ് പുസ്തകം സംഭാവന ചെയ്തു

07:57 PM Aug 16, 2018 | Deepika.com
ഡബ്ലിന്‍ : മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിന്‍റെ സ്മരണയ്ക്കായി നിർമിക്കുന്ന ലൈബ്രറിക്ക് ക്രാന്തി അയർലൻഡ് പുസ്തകങ്ങൾ സംഭാവന ചെയ്തു. ക്രാന്തി അയർലൻഡിനുവേണ്ടി കമ്മിറ്റി അംഗങ്ങളായ അഭിലാഷ് തോമസും ജോൺ ചാക്കോയും അറുപതിനായിരം രൂപയുടെ പുസ്തകങ്ങൾ പഞ്ചായത്ത് സെക്രട്ടറി ആർ. നന്ദകുമാറിനും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. കുമാറിനും സമ്മാനിച്ചു. തുടർന്നു അഭിമന്യുവിന്‍റെ വീടും ക്രാന്തി കമ്മിറ്റി അംഗങ്ങൾ സന്ദർശിച്ചു.

വട്ടവട പഞ്ചായത്തിന്‍റെ നേതൃത്വത്തിലാണ് ലൈബ്രറിയുടെ നിർമാണം പുരോഗമിക്കുന്നത്.

കേരളത്തെ ആകമാനം ബാധിച്ചിരിക്കുന്ന പ്രളയദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ ഇപ്പോള്‍. പിരിച്ചു കിട്ടുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട് :ജയ്സൺ കിഴക്കയിൽ