+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ 10 ലക്ഷം രൂപ സംഭാവന നൽകും

ന്യൂയോർക്ക് : വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേൻ ഈ വർഷത്തെ ഓണാഘോഷം ഉപേക്ഷിച്ചു കൊണ്ട് 10 ലക്ഷം രൂപാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകും. എല്ലാ മലയാളികൾക്കൊപ്പം കേരളത്തിന്‍റെ ദുഃ
വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ 10 ലക്ഷം രൂപ  സംഭാവന നൽകും
ന്യൂയോർക്ക് : വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേൻ ഈ വർഷത്തെ ഓണാഘോഷം ഉപേക്ഷിച്ചു കൊണ്ട് 10 ലക്ഷം രൂപാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകും. എല്ലാ മലയാളികൾക്കൊപ്പം കേരളത്തിന്‍റെ ദുഃഖത്തില്‍ പങ്ക് ചേർന്നുകൊണ്ടാണ് അസോസിയേഷൻ സെപ്റ്റംബർ എട്ടിന് നടത്താനിരുന്ന ഓണാഘോഷങ്ങൾ റദ്ദു ചെയ്ത് അഞ്ചു ലക്ഷം അടിയന്തരമായും ബാക്കി തുക ശേഷവും കൊടുക്കുന്നതായിരിക്കും.

കേരളം ഏറ്റവും വലിയ പ്രകൃതി ക്ഷോഭത്തിനും വെള്ളപ്പൊക്കത്തിനും സാക്ഷ്യം വഹിക്കുകയാണ്. വീട് നഷ്ടപ്പെട്ടവർ, കൃഷികൾ നഷ്ടപെട്ടവർ, ആഹാരവും വസ്ത്രവുംഇല്ലാതെ മഴയ്ക്കും വെള്ളപൊക്കത്തിനും ഉരുൾ പോട്ടലിനും മുമ്പിൽ പകച്ചു നില്‍ ക്കുന്ന ഒരു ജനത പ്രാഥമിക ആവശ്യങ്ങൾക്കുപോലും സൗകര്യമില്ലാതെ വിഷമിക്കുന്നവര്‍,കിണറും കക്കൂസും എല്ലാം പ്രളയജലത്തില്‍ തിരിച്ചറിയാന്‍ പറ്റാതായി , ഇത്രയും വെള്ളം ഉള്ളപ്പോ ൾ കുടിവെള്ളത്തിനു വേണ്ടി നേട്ടോട്ടം ഓടുന്ന കാഴ്ച്ച കാണുബോൾ എങ്ങനെ നമ്മുക്ക് ആഘോഷിക്കാൻ കഴിയും.

വൈസ് പ്രസിഡന്‍റ് ശ്രീകുമാർ ഉണ്ണിത്താന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ലിജോ ജോൺ സ്വാഗതം ആശംസിച്ചു. സെപ്റ്റം ബര്‍ 8 ന് നടത്താനിരുന്ന ഓണാഘോഷങ്ങള്‍ ക്ക് ചെലവാകുന്ന തുകയും അതോടൊപ്പം പൊതു ജനങ്ങളില്‍ നിന്ന് സമാഹരിക്കുന്നത്തിനായി അസോസിയേഷന്‍റെ എക്സിക്യൂട്ടീവിനോപ്പം ടെറൻസൺ തോമസ്, ജോയി ഇട്ടൻ, കൊച്ചുമ്മൻ ജേക്കബ്, തോമസ് കോശി , ചാക്കോ പി. ജോർജ് എന്നിവരേയും ചുമതലപ്പെടുത്തി. ട്രസ്റ്റി ബോർഡ് ചെയർമാൻ ജോൺ സി. വർഗീസ്, കോഓർഡിനേറ്റർ ടെറൻസൺ തോമസ്, ജോയി ഇട്ടൻ, കൊച്ചുമ്മൻ ജേക്കബ്, ജെ. മാത്യൂസ്, തോമസ് കോശി ,ഗണേഷ് നായർ, എം.വി. ചാക്കോ, ചാക്കോ പി. ജോർജ്, എം. വി.കുര്യൻ, എ.വി .വർഗീസ്,രാജൻ ടി ജേക്കബ് ,സുരേന്ദ്രൻ നായർ, ഇട്ടുപ് ദേവസി, ജോൺ തോമസ് എന്നിവർ എല്ലാവരുടേയും സഹായം അഭ്യർഥിച്ചു.