+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദൈവവുമായുള്ള ബന്ധം ഒരിക്കലും ഒരു ബന്ധനമായി തോന്നരുത്: ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്

ഷിക്കാഗോ: തിക്കും തിരക്കും നിറഞ്ഞ ഈ ലോകത്തിലായിരിക്കുമ്പോള്‍ ദൈവവുമായുള്ള ബന്ധം ഒരു ബന്ധനമായി തോന്നരുതെന്നും പരിശുദ്ധ അമ്മയുടെ സഹായത്തോടെ ആ ബന്ധത്തിലേക്ക് നാം എത്തിപ്പെടണമെന്നും സെന്റ് മേരീസ് ദേവാലയത്
ദൈവവുമായുള്ള ബന്ധം ഒരിക്കലും ഒരു ബന്ധനമായി തോന്നരുത്: ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്
ഷിക്കാഗോ: തിക്കും തിരക്കും നിറഞ്ഞ ഈ ലോകത്തിലായിരിക്കുമ്പോള്‍ ദൈവവുമായുള്ള ബന്ധം ഒരു ബന്ധനമായി തോന്നരുതെന്നും പരിശുദ്ധ അമ്മയുടെ സഹായത്തോടെ ആ ബന്ധത്തിലേക്ക് നാം എത്തിപ്പെടണമെന്നും സെന്റ് മേരീസ് ദേവാലയത്തിലെ പ്രധാന തിരുനാള്‍ ആഘോഷ വാരത്തിലെ രണ്ടാം ദിനമായ തിങ്കളാഴ്ച വൈകിട്ട് വി. ബലി അര്‍പ്പിച്ച് വചനസന്ദേശം നല്കുകയായിരുന്നു തിരുവല്ല ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്.

വി.ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിരിക്കുന്ന രക്തസ്രാവകാരി സ്ത്രീയുടെ കഥ വിവരിച്ചു കൊണ്ട് അദ്ദേഹം തന്റെ വചനസന്ദേശം തുടര്‍ന്നു.വിശ്വാസത്തോടെ യേശുവിനെ തൊട്ടാല്‍ ദൈവത്തിന്റെ ശക്തി നമ്മളിലേക്ക് ഒഴുകിയെത്തുമെന്നും അദ്ദേഹം ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. മലങ്കര റീത്തില്‍ അര്‍പ്പിക്കപ്പെട്ട വിശുദ്ധ ബലിയില്‍ സെന്റ് മേരീസ് ഇടവക വികാരി മോണ്‍സിഞ്ഞോര്‍.തോമസ് മുളവനാല്‍, അസി. വികാരി റവ.ഫാ. ബിന്‍സ് ചേത്തലില്‍, റെവ.ഫാ. ബാബു മഠത്തിപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

യുവജനങ്ങള്‍ ഇടവകയുമായി എങ്ങനെ ബന്ധപ്പെട്ടു ജീവിക്കണമെന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്വന്തം ജീവിതാനുഭവത്തിന്റെ വെളിച്ചത്തില്‍ യുവജനപ്രതിനിധിയും അറ്റോര്‍ണിയുംമായ മിസ്. റ്റീന നെടുംവാമ്പുഴ ചടങ്ങുകളുടെ സമാപനത്തില്‍ ജനങ്ങളുമായി പങ്കുവച്ചു. തിരുനാള്‍ ആഘോഷ വാരത്തിലെ രണ്ടാം ദിനത്തില്‍ നടന്ന ദിവ്യബലിയിലും, നൊവേന പ്രാര്‍ത്ഥനയിലും നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. സ്റ്റീഫന്‍ ചൊള്ളംമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം