+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജിദ്ദാ കെ എംസിസി ഹജ്ജ് വോളന്‍റിയർ മഹാസംഗമം മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും

ജിദ്ദ: ഉത്തമ സേവനത്തിന് ഉദാത്ത മാതൃക എന്ന സന്ദേശവുമായി സൗദി കെ എംസിസി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹജ്ജ് വേളയിൽ മിനയിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന ഹജ്ജ് സേവന പ്രവർത്തനങ്ങൾക്ക് ജിദ്ദ കെ എംസി
ജിദ്ദാ കെ എംസിസി ഹജ്ജ് വോളന്‍റിയർ മഹാസംഗമം മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും
ജിദ്ദ: ഉത്തമ സേവനത്തിന് ഉദാത്ത മാതൃക എന്ന സന്ദേശവുമായി സൗദി കെ എംസിസി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹജ്ജ് വേളയിൽ മിനയിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന ഹജ്ജ് സേവന പ്രവർത്തനങ്ങൾക്ക് ജിദ്ദ കെ എംസിസി സെൻട്രൽ കമ്മിറ്റി അയയ്ക്കുന്ന 1500 വോളന്‍റിയർമാരുടെ അവസാന വട്ട പരിശീലക്യാമ്പ് ഓഗസ്റ്റ് 17 ന് (വെള്ളി) അരാസാത്തിലെ കമ്മത് കോമ്പൗണ്ടിൽ നടക്കും.

സൗദി രാജാവിന്‍റെ അതിഥിയായി ഹജ്ജിനെത്തിയ മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങൾ വോളന്‍റിയർ സംഗമം ഉദ്ഘാടനം ചെയ്യും. കെ എംസിസി നാഷണൽ കമ്മിറ്റി പ്രസിഡൻറ് കെ.പി.മുഹമ്മദ് കുട്ടി കണ്ണൂർ ജില്ലാ മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി കരീംചേലേരി, അബ്ദുസമദ് പൂക്കോട്ടൂർ തുടങ്ങിയവരും പ്രശസ്ത ട്രെയിനർമാരും ചടങ്ങിൽ പങ്കെടുക്കും.

ആൾകൂട്ടത്തിൽ അത്യാഹിതങ്ങളും അപകടങ്ങളും സംഭവിച്ചാൽ അവസരോചിതമായി വോളന്‍റിയർ ഇടപെടേണ്ട രീതികളെ കുറിച്ച് വിധക്തരുടെ പരിശീലനവും മെഡിക്കൽ ക്ലാസും നൽകുന്നതാണ്. 20 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിലുള്ള മിന താഴ് വരയെ കുറിച്ച് വോളന്‍റിയർക്ക് വ്യക്തമായ അവബോധം പകരുന്ന മിന പടനവും മേപ് റീഡിംഗും ക്ലാസിൽ നടക്കും. ഹജ്ജിന്‍റെ ചരിത്രപരവും ആത്മീയവുമായ വശങ്ങൾ ഉൾകൊള്ളുന്ന മോട്ടിവേഷൻ ക്ലാസും ട്രൈനിംഗിന്‍റെ ഭാഗമാണ്. ഇളംപച്ച ജാക്കറ്റും തൊപ്പിയും അണിഞ്ഞ 1500 വോളന്‍റിയർമാരുടെ മാർച്ച് പാസ്റ്റും പരേഡും സംഗമത്തിന്‍റെ സവിശേഷതയായിരിക്കും.

ജിദ്ദാ കെ.എം സി സി ഭാരവാഹികളുടെ നേതൃത്വത്തിൽ 20 ഉപസമിതികളിലായി 150 അംഗ സമിതിയുടെ നേതൃത്വത്തിൽ ഒന്നര മാസമായി ജിദ്ദ കെ.എം സി സി വോളന്‍റിയർ പ്രവർത്തനത്തിന് മുന്നൊരുക്കം നടത്തുകയായിരുന്നു. ഒരു മാസത്തിലധികമായി സെൻട്രൽ കമ്മിറ്റിയുടെ എയർ പോർട്ട് മിഷൻ ഹജ്ജ് ടർമിനലിൽ വന്നിറങ്ങുന്ന ഹാജിമാർക്ക് സേവനം ചൈയതു വരികയാണ് വോളന്‍റിയർമാർ.

വോളന്‍റിയർ സംഗമത്തിന് അന്തിമരൂപം നൽകാൻ ചേർന്ന ജിദ്ദ സെൻട്രൽ കമ്മിറ്റി ഭാരവാഹിയോഗത്തിൽ ആക്ടിംഗ് പ്രസിഡന്‍റ് സി.കെ.റസാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു 'അൻവർ ചേരങ്കെ ഉദ്ഘാടനം ചൈയ്തു'നിസാം മമ്പാട്, വി.പി. മുസ്തഫ, അബ്ദുള്ള പാലേരി, സി.സി കരീം, നാസർ മച്ചിങ്ങൽ, ഇസ്ഹാഖ് പൂണ്ടോളി, ശിഹാബ് താമരകുളം,അസീസ് കോട്ടോ പാടം എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അബൂബക്കർ അരിമ്പ്ര സ്വാഗതവും ലത്തീഫ് മുസ്ല്യാരങ്ങാടി നന്ദിയും പറഞ്ഞു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ