+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൗൺസിലർ ബിജു മാത്യുവിന് സ്വീകരണം നൽകി

അഡിസൺ (ടെക്സസ്) : ഇന്ത്യയുടെ 72–ാമ ത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ കൊപ്പേൽ സിറ്റി കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട മലയാളി ബിജ
കൗൺസിലർ ബിജു മാത്യുവിന് സ്വീകരണം നൽകി
അഡിസൺ (ടെക്സസ്) : ഇന്ത്യയുടെ 72–ാമ ത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ കൊപ്പേൽ സിറ്റി കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട മലയാളി ബിജു മാത്യുവിന് ഊഷ്മള സ്വീകരണം നൽകി.

ഓഗസ്റ്റ് 11 ന് അഡിസൺ സർക്കിൾ പാർക്കിൽ നടന്ന ചടങ്ങുകൾ ദേശീയ ഗാനാലാപനത്തോടെ തുടക്കം തുറിച്ചു. ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയവർ രാഷ്ട്രീയ രംഗത്തിലേക്ക് കടന്നു വരുന്നത് കൂടുതൽ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും ബിജു മാത്യുവിനെ പോലുള്ള ചെറുപ്പക്കാർ സേവനസന്നദ്ധരായി മുന്നോട്ടു വരുന്നതിൽ അഭിമാനിക്കുന്നുവെന്നും പ്രസിഡന്‍റ് കമാൽ പറഞ്ഞു. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് കമാൽ എൻ റിത്ത കൗശൽ ബിജു മാത്യുവിനു ഫലകം നൽകി ആദരിച്ചു. മറുപടി പ്രസംഗത്തിൽ കൗൺസിൽ മെംബർ എന്ന നിലയിൽ തന്നിൽ അർപ്പിതമായിട്ടുള്ള ചുമതലകൾ വിശ്വസ്തതയോടെ നിറവേറ്റുമെന്നും അതിന് എല്ലാവരുടേയും സഹകരണം ആവശ്യമാണെന്നും ബിജു പറഞ്ഞു.

പ്രസിഡന്‍റ് ഇലക്റ്റ് നരസിംഹ ബക്ത്തുല എന്നിവരെ കൂടാതെ ജഡ്ജി ക്ലെ ഇൻകിൻസ്, കോൺഗ്രസ് മാൻ പിറ്റ് സെഷൻസ്, സ്റ്റേറ്റ് പ്രതിനിധി വിക്ടോറിയ, കോൺസൽ ജനറൽ അനുപം റോയ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

ഡാളസ് – ഫോർട്ട് വർത്ത് മെട്രോപ്ലെക്സിൽ നിന്നും സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയ അയ്യായിരത്തിലധികം പേർ സ്വീകരണ ചടങ്ങിനു സാക്ഷ്യം വഹിച്ചു.

റിപ്പോർട്ട് : പി.പി. ചെറിയാൻ