+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പരിശുദ്ധ കന്യാമറിയത്തിന്‍റെ ഓർമപെരുന്നാൾ ഓഗസ്റ്റ് 18, 19 തീയതികളിൽ

സാൻഫ്രാൻസിസ്കോ: സെന്‍റ് മേരീസ് സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെ ഓർമ്മ പെരുന്നാളും ധ്യാനയോഗവും ഓഗസ്റ്റ് 18, 19 (ശനി, ഞായർ) ദിവസങ്ങളിൽ ഇടുക്കി ഭദ്രാസനാധിപനും തുത്തൂട്ടി ധ്യ
പരിശുദ്ധ കന്യാമറിയത്തിന്‍റെ ഓർമപെരുന്നാൾ ഓഗസ്റ്റ് 18, 19 തീയതികളിൽ
സാൻഫ്രാൻസിസ്കോ: സെന്‍റ് മേരീസ് സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെ ഓർമ്മ പെരുന്നാളും ധ്യാനയോഗവും ഓഗസ്റ്റ് 18, 19 (ശനി, ഞായർ) ദിവസങ്ങളിൽ ഇടുക്കി ഭദ്രാസനാധിപനും തുത്തൂട്ടി ധ്യാന കേന്ദ്രം ഡയറക്ടറുമായ സഖറിയാസ് മോർ പീലക്സിനോസ് മെത്രാപ്പോലീത്തായുടെ സാന്നിധ്യത്തിൽ നടത്തുന്നു.

18 ന് (ശനി) ഉച്ചക്ക് ഒരു മണിക്ക് മെത്രാപോലീത്തായുടെ നേതൃത്വത്തിൽ കുടുംബം ദൈവത്തിന്‍റെ സ്വപ്നം എന്ന വിഷയത്തെ ആസ്പദമാക്കി ധ്യാനം നടത്തും. വിവിധ പ്രശ്നങ്ങളാൽ അനുദിനം സങ്കീർണമായികൊണ്ടിരിക്കുന്ന ഇന്നത്തെ കുടുംബ പശ്ചാത്തലത്തിൽ, ക്രൈസ്തവ കുടുംബ ജീവിതത്തിന്‍റെ പ്രസക്തിയെകുറിച്ചും മാതൃകാ കുടുംബ ജീവിതത്തെക്കുറിച്ചും തിരുവചനാടിസ്ഥാനത്തിൽ നമ്മെ ഓർമ്മപ്പെടുത്തുന്ന ഈ ആത്മീയ വിരുന്ന് വിശ്വാസികൾക്ക് ഏറെ ആസ്വാദ്യകരമായിരിക്കും. തുടർന്നു വൈകുന്നേരം 6.30 ന് സന്ധ്യാ പ്രാർഥനയും നടക്കും.

19 ന് (ഞായർ) രാവിലെ 8.45 ന് പ്രഭാത പ്രാർഥനയും തുടർന്ന് മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ കുർബാനയും നടക്കും. ചെണ്ട വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിശ്വാസികൾ മുത്തുക്കുടകളും കൊടിതോരണങ്ങളുമേന്തി ഭക്തിനിർഭരവും വർണപകിട്ടാർന്നതുമായ റാസ പെരുന്നാൾ ആഘോഷങ്ങൾക്ക് കൊഴുപ്പേകും. 12 ന് സ്നേഹ വിരുന്നോടുകൂടി പെരുന്നാൾ ആഘോഷങ്ങൾക്ക് സമാപനമാകും.

പെരുന്നാളിന്‍റെ സുഖമമായ നടത്തിപ്പിന് വികാരി റവ. ഫാ. തോമസ് കോര, വൈസ് പ്രസിഡന്‍റ് ജോയി അബ്രഹാം, സെക്രട്ടറി യൽദൊ ജോൺ ട്രസ്റ്റി, ബേസിൽ പീറ്റർ എന്നിവരുടെ നേതൃത്വത്തിൽ പള്ളി മാനേജിംഗ് കമ്മിറ്റി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. പരിശുദ്ധ കന്യാമറിയത്തിന്‍റെ മധ്യസ്ഥതയാൽ, അനുഗ്രഹിതരാകുവാൻ വിശ്വാസികളേവരേയും ഹാർദവമായി സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഫാ. തോമസ് കോര അറിയിച്ചു.

റിപ്പോർട്ട് : മാർട്ടിൻ വിലങ്ങോലിൽ