+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രളയക്കെടുതി: ആശ്വാസ ഇടപെടലുകളുമായി ദുബായ് കെ എംസിസി

ദുബായ്: ഇക്കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലുണ്ടായ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്നതിന് ദുബായ് കെഎംസിസി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. അടിയന്തര ഇടപെടലെന്ന നിലയിൽ ആദ്യഘട്ടത്തിൽ ന
പ്രളയക്കെടുതി: ആശ്വാസ ഇടപെടലുകളുമായി ദുബായ് കെ എംസിസി
ദുബായ്: ഇക്കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലുണ്ടായ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്നതിന് ദുബായ് കെഎംസിസി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. അടിയന്തര ഇടപെടലെന്ന നിലയിൽ ആദ്യഘട്ടത്തിൽ നിത്യോപയോഗ സാധനങ്ങൾ ശേഖരിച്ച് എത്തിക്കുകയും രണ്ടാം ഘട്ടത്തിൽ കേരളത്തിലെ നേതൃത്വത്തിന്‍റെ നിർദ്ദേശമനുസരിച്ച് അവരുടെ പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളിയാകുകയും ചെയ്യും.

ഫോൾഡിംഗ് ബെഡുകൾ, തലയിണകൾ, പുതപ്പുകൾ, ബെഡ് ഷീറ്റുകൾ, ബാത്ത് ടവലുകൾ, വസ്ത്രങ്ങൾ, നോട്ട്ബുക്കുകൾ, സ്കൂൾ ബാഗുകൾ, ചെരുപ്പുകൾ തുടങ്ങിയ സാധനങ്ങളാണ് ദുബായ് കെ എംസിസി. സമാഹരിക്കുന്നത്. ഇത്തരം നിത്യോപയോഗ വസ്തുക്കൾ സംഭാവന ചെയ്യാൻ താത്പര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കെ എംസിസി. ഓഫീസിൽ നേരിട്ട് എത്തിക്കാവുന്നതാണ്. സാധനങ്ങൾ ശേഖരിക്കുന്നതിനുവേണ്ട സൗകര്യങ്ങൾ അൽ ബറാഹ ആസ്ഥാനത്ത് ഒരുക്കിയിട്ടുണ്ടെന്ന് പ്രസിഡന്‍റ് പി.കെ. അൻവർ നഹ, ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി എന്നിവർ പറഞ്ഞു. എം.ഗ്രൂപ്പ് കാർഗോയുമായി സഹകരിച്ചാണ് സാധനങ്ങൾ നാട്ടിലെത്തിക്കുന്നത്.

യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ മുസ്തഫ തിരൂർ, ആവയിൽ ഉമ്മർ ഹാജി, മുഹമ്മദ് കുഞ്ഞി.എം.എ., ഹസൈനാർ തോട്ടുംഭാഗം, എൻ.കെ.ഇബ്രാഹിം, ഇസ്മായിൽ ഏറാമല, അബ്ദുൽഖാദർ അരിപ്പാന്പ്ര, അഷ്റഫ് കൊടുങ്ങല്ലൂർ, ആർ. അബ്ദുൽ ഷുക്കൂർ സംസാരിച്ചു.

റിപ്പോർട്ട് : നിഹ് മത്തുള്ള തൈയിൽ