+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാടകഗാന മത്സരം

കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് നാല്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സാൽമിയ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുവൈത്തിലെ പൊതു സമൂഹത്തിനായി ‘പാട്ട് പൂക്കും കാലം’ എന്ന പേരിൽ നാ
നാടകഗാന മത്സരം
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് നാല്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സാൽമിയ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുവൈത്തിലെ പൊതു സമൂഹത്തിനായി ‘പാട്ട് പൂക്കും കാലം’ എന്ന പേരിൽ നാടകഗാന മത്സരം സംഘടിപ്പിക്കുന്നു.

സെപ്റ്റംബർ 28 ന് സാൽ‌മിയ ഇന്ത്യൻ പബ്ലിക് സ്കൂളിലാണ് പരിപാടി. പരിപാടിയുടെ വിജയകരമായുള്ള നടത്തിപ്പിനു വേണ്ടിയുള്ള 101 അംഗ സ്വാഗത സംഘം രൂപീകരണം സാൽ‌മിയ കല സെന്‍റൽ നടന്നു. കമ്മിറ്റിയുടെ ജനറൽ കൺ‌വീനർ ആയി പ്രജീഷ് തട്ടോളിക്കരയെ തെരഞ്ഞെടുത്തു. ജോർജ് തൈമണ്ണിൽ (പ്രോഗ്രാം), നിജാസ് (സാമ്പത്തികം), ശരത്ത് ചന്ദ്രൻ (പബ്ലിസിറ്റി), ഉണ്ണികൃഷ്ണൻ (സ്റ്റേജ്& സൗണ്ട്), രാജീവ് അമ്പാട്ട് (ജഡ്ജസ്), അബ്ദുൽ നിസാർ (പ്രൈസ്), കൃഷ്ണകുമാർ (ഭക്ഷണം), അരവിന്ദൻ (രജിസ്ട്രേഷൻ) എന്നിവരുടെ നേതൃത്ത്വത്തിലുള്ള വിവിധ സബ്‌കമ്മിറ്റികൾ പരിപാടിക്ക് നേതൃത്വം നൽകും.

സാൽ‌മിയ മേഖല പ്രസിഡന്‍റ് അധ്യക്ഷത വഹിച്ച യോഗത്തിൽ കല കുവൈറ്റ് ആക്ടിംഗ് പ്രസിഡന്‍റ് പ്രസീദ് കരുണാകരൻ, ട്രഷറർ രമേഷ് കണ്ണപുരം, സാൽമിയ മേഖല ആക്ടിംഗ് സെക്രട്ടറി മാത്യു ജോസഫ് എന്നിവർ പങ്കെടുത്തു.

വിവരങ്ങൾക്ക് : 60798720, 66736369, 50855101 .

റിപ്പോർട്ട് : സലിം കോട്ടയിൽ