+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്തോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ‌ ചർച്ച നടത്തി

കുവൈത്ത് : ഇന്തോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ‌ പ്രതിനിധികൾ കേരളത്തിലെ വിവിധ മന്ത്രിമാരുമായും വകുപ്പു മേധാവികളുമായും ചർച്ച നടത്തി.കേരള സർക്കാരിന്‍റെ വിവിധ പങ്കാളിത്ത പദ്ധതികളിൽ മുതൽ മ
ഇന്തോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ‌ ചർച്ച നടത്തി
കുവൈത്ത് : ഇന്തോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ‌ പ്രതിനിധികൾ കേരളത്തിലെ വിവിധ മന്ത്രിമാരുമായും വകുപ്പു മേധാവികളുമായും ചർച്ച നടത്തി.

കേരള സർക്കാരിന്‍റെ വിവിധ പങ്കാളിത്ത പദ്ധതികളിൽ മുതൽ മുടക്കാൻ താത്പര്യമുള്ള മലയാളികൾക്കും വിദേശികൾ‌ക്കും ആവശ്യമായ സഹായങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനായി വ്യവസായ മന്ത്രി എ.സി. മൊയ്തീൻ, കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ, പൊതുമേഖല സ്ഥാപനങ്ങളായ ടെൽക് മാനേജിംഗ് ഡയറക്ടർ ബി. പ്രസാദ്, കെൽ മാനേജിംഗ് ഡയറക്ടർ ഷാജി എം. വർഗീസ്, ഒ ഡെ പെ ക് ചെയർമാൻ ശശിധരൻ നായർ എന്നിവരുമായും പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളേയും വിഷയങ്ങളെക്കുറിച്ചും മറ്റു പദ്ധതികളേയും സർക്കാർ നൽകുന്ന സഹായങ്ങളേയും കുറിച്ച് നോർക്ക സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി, പ്രവാസി ക്ഷേമനിധി ബോർഡ് സിഇഒ, എം. രാധാകൃഷ്ണൻ, ബോർഡ് ഡയറക്ടർമാർ എന്നിവരുമായും ചർച്ചകൾ നടത്തി.

ഇന്തോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡന്‍റും ലോക കേരള സഭാംഗവുമായ ബാബു ഫ്രാൻസീസി ന്‍റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിൽ ഐഎ സിസി കുവൈറ്റ്, ഓർഗനൈസിംഗ് സെക്രട്ടറി ഷംസു താമരക്കുളം, അംഗങ്ങളായ അശോകൻ തിരുവനന്തപുരം, കോശി അലക്സാണ്ടർ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.

കുവൈത്തിൽ എക്സൈസ്, തൊഴിൽ മന്ത്രി ടി.പി. രാമകൃഷണനുമായി ജൂണിൽ നടത്തിയ ചർച്ചകളുടെ തുടർച്ചയാണ് ഇപ്പോൾ നടത്തിയതെന്ന് പ്രതിനിധിസംഘം അറിയിച്ചു.

റിപ്പോർട്ട് : സലിം കോട്ടയിൽ