+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എസ്കെഎസ്എസ്എഫ് സ്വാതന്ത്ര്യദിനാഘോഷം; പ്രചാരണ പോസ്റ്റര്‍ പുറത്തിറക്കി

മനാമ: ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബഹറിൻ എസ്കെഎസ്എസ്എഫ് ഓഗസ്റ്റ് 17ന് (വെള്ളി) മനാമയില്‍ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. മ
എസ്കെഎസ്എസ്എഫ് സ്വാതന്ത്ര്യദിനാഘോഷം;   പ്രചാരണ പോസ്റ്റര്‍ പുറത്തിറക്കി
മനാമ: ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബഹറിൻ എസ്കെഎസ്എസ്എഫ് ഓഗസ്റ്റ് 17ന് (വെള്ളി) മനാമയില്‍ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

മനാമയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ നടന്ന പ്രചാരണ കണ്‍വന്‍ഷന്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമ രൂപം നല്‍കി. പ്രോഗ്രാം പ്രചാരണ പോസ്റ്റര്‍ സമസ്ത ബഹറിന്‍ പ്രസിഡന്‍റ് സയിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ 4 പിഎം ഡയറക്ടര്‍ പ്രദീപ് പുറവംകരക്ക് നല്‍കി പ്രകാശനം ചെയ്തു. സമസ്ത എസ്കെഎസ്എസ്എഫ് ഏരിയാ ഭാരവാഹികളും പോഷക സംഘടനാ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

ന്ധസ്വാതന്ത്ര്യം, സൗഹാർദ്ദം, സമാധാനം എന്ന പ്രമേയത്തിൽ വെള്ളിയാഴ്ച രാത്രി 8.30ന് മനാമ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ വാഗ്മിയും യുവ പണ്ഢിതനുമായ ബഹായുദ്ദീന്‍ റഹ് മാനി പുവാട്ടു പറന്പ് ദമാം മുഖ്യപ്രഭാഷണം നടത്തും. ബഹറിനിലെ മത, രാഷ്ട്രീയ, സാമൂഹിക, സാസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖര്‍ ചടങ്ങിൽ പങ്കെടുക്കും.

ഇന്ത്യക്കകത്തും പുറത്തും ഗള്‍ഫ് രാഷ്ട്രങ്ങളിലുമായി എസ്കെഎസ്എസ്എഫ് കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന ഫ്രീഡം സ്ക്വയര്‍ ദേശീയോദ്ഗ്രഥന സ്വാതന്ത്ര്യദിന സംഗമങ്ങളുടെ ഭാഗമായാണ് ബഹറിനിലും ഇന്ത്യയുടെ സ്വാതന്ത്ര്യദിന പരിപാടി സംഘടിപ്പിക്കുന്നത്.

വിവരങ്ങള്‍ക്ക്+973 3345 0553 .