+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രവാസി വോട്ടവകാശ ബിൽ സ്വാഗതാർഹം: വെൽഫെയർ കേരള കുവൈത്ത്

കുവൈത്ത് സിറ്റി: പ്രവാസികൾക്ക് വോട്ടവകാശം നൽകുന്ന ബിൽ ലോക്സഭ പാസാക്കിയത് സ്വാഗതാർഹമാണെന്ന് വെൽഫെയർ കേരള കുവൈത്ത് സ്വാഗതം ചെയ്തു. രാജ്യത്തെ സമ്മതിദാന പ്രക്രിയയിൽ പങ്കാളികളാകാനുള്ള ദീർഘകാലത്തെ ആവശ
പ്രവാസി വോട്ടവകാശ ബിൽ സ്വാഗതാർഹം:  വെൽഫെയർ കേരള കുവൈത്ത്
കുവൈത്ത് സിറ്റി: പ്രവാസികൾക്ക് വോട്ടവകാശം നൽകുന്ന ബിൽ ലോക്സഭ പാസാക്കിയത് സ്വാഗതാർഹമാണെന്ന് വെൽഫെയർ കേരള കുവൈത്ത് സ്വാഗതം ചെയ്തു.

രാജ്യത്തെ സമ്മതിദാന പ്രക്രിയയിൽ പങ്കാളികളാകാനുള്ള ദീർഘകാലത്തെ ആവശ്യത്തിന് അനുകൂലമായ നിലപാട് മുഴുവൻ പ്രവാസികൾക്കും സന്തോഷം നൽകുന്നതാണ്. പ്രവാസികളുടെ വിഷയങ്ങൾ അർഹിക്കുന്ന ഗൗരവത്തോടെ ചർച്ച ചെയ്യാൻ ഭരണനേതൃത്വം തയാറാവുന്ന സാഹചര്യം ഇതുമൂലം രൂപപ്പെടുമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

പകരക്കാരനെ അധികാരപ്പെടുത്തിയുള്ള പ്രോക്സി വോട്ട് രീതിയിലുള്ള വോട്ടവകാശം ഇപ്പോൾ നടപ്പാക്കി ഭാവിയിൽ തൊഴിലെടുക്കുന്ന രാജ്യത്തുനിന്നു നേരിട്ട് വോട്ട് ചെയ്യാനുള്ള അവസരം ഉണ്ടാകുമെന്നും സംഘടന പ്രത്യാശ പ്രകടിപ്പിച്ചു. നിയമക്കുരുക്കുകളില്ലാതെ വരുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് വോട്ട് ചെയ്യാനുള്ള സാഹചര്യമൊരുക്കണം. പ്രവാസി വോട്ടവകാശത്തിനായി നിയമപോരാട്ടങ്ങൾ നടത്തിയ മുഴുവൻ സാമൂഹിക പ്രവർത്തകരെയും പ്രത്യേകം അഭിനന്ദിക്കുന്നതായും പ്രസ്താവനയിൽ നേതാക്കൾ ചൂണ്ടിക്കാട്ടി.

റിപ്പോർട്ട് : സലിം കോട്ടയിൽ