+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മദ്യ ലഹരിയിൽ കുട്ടികളെ കാറിലിരുത്തി വാഹനമോടിച്ച മാതാവ് അറസ്റ്റിൽ

ബ്രൂക്ക്‌ലിൻ: മദ്യ ലഹരിയിൽ കുട്ടികളെ കാറിലിരുത്തി ഡ്രൈവ് ചെയ്ത മാതാവിനെ പോലീസ് അറസ്റ്റു ചെയ്തു. അമിത വേഗതയിൽ പാഞ്ഞ വാഹനത്തെ കഴിഞ്ഞ ദിവസം പോലീസ് പിൻതുടർന്നു പിടികൂടുകയായിരുന്നു. കാറിൽ പരിശോധന നടത്തിയ പ
മദ്യ ലഹരിയിൽ കുട്ടികളെ കാറിലിരുത്തി വാഹനമോടിച്ച മാതാവ് അറസ്റ്റിൽ
ബ്രൂക്ക്‌ലിൻ: മദ്യ ലഹരിയിൽ കുട്ടികളെ കാറിലിരുത്തി ഡ്രൈവ് ചെയ്ത മാതാവിനെ പോലീസ് അറസ്റ്റു ചെയ്തു. അമിത വേഗതയിൽ പാഞ്ഞ വാഹനത്തെ കഴിഞ്ഞ ദിവസം പോലീസ് പിൻതുടർന്നു പിടികൂടുകയായിരുന്നു. കാറിൽ പരിശോധന നടത്തിയ പോലീസ് മദ്യലഹരിയിൽ സംസാരിക്കുവാൻ പോലും കഴിയാതിരുന്ന മാതാവ് അമാന്‍റാ ഗുസ് മാനെയും (25) മൂന്നു വയസും പത്ത് മാസവും പ്രായമുള്ള രണ്ടു കുട്ടികളെയും കസ്റ്റഡിയിലെടുത്തതായി നാസു കൗണ്ടി പോലീസ് പറഞ്ഞു.കുട്ടികളുടെ ജീവൻ അപകടപ്പെടുത്തും വിധം വാഹനം ഓടിച്ചതിനും മദ്യപിച്ചതിനും മാതാവിനെതിരെ കേസെടുത്തു.

പതിനഞ്ചു വയസിനു താഴെയുള്ള കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ മദ്യപിച്ചു വാഹനം ഓടിക്കുന്നതു നിയമ വിരുദ്ധമാണ്. ഈ കുറ്റത്തിനാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

റിപ്പോർട്ട് : പി.പി. ചെറിയാൻ