+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐക്യ ക്രിസ്തിയ ഫോറം ധനസഹായം വിതരണം ചെയ്തു

ചുങ്കപ്പാറ: യുഎയിലെ ക്രിസ്ത്യൻ കൂട്ടായ്മയായ പെരുന്പെട്ടി/ചുങ്കപ്പാറ ഐക്യ ക്രിസ്തിയ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ സ്വരൂപിച്ച ധനസഹായം വിതരണം ചെയ്തു. ചുങ്കപ്പാറ അസിസി സെന്‍ററിൽ ചേർന്ന സമ്മേളനം ചുങ്കപ്പ
ഐക്യ ക്രിസ്തിയ ഫോറം ധനസഹായം വിതരണം ചെയ്തു
ചുങ്കപ്പാറ: യുഎയിലെ ക്രിസ്ത്യൻ കൂട്ടായ്മയായ പെരുന്പെട്ടി/ചുങ്കപ്പാറ ഐക്യ ക്രിസ്തിയ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ സ്വരൂപിച്ച ധനസഹായം വിതരണം ചെയ്തു.

ചുങ്കപ്പാറ അസിസി സെന്‍ററിൽ ചേർന്ന സമ്മേളനം ചുങ്കപ്പാറ സെന്‍റ് തോമസ് മർത്തോമ്മാ ചർച്ച് വികാരി റവ.ജോണ്‍ ജേക്കബ് ഉദ്ഘാടനം ചെയ്്തു. ചുങ്കപ്പാറ സെന്‍റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളി വികാരി ഫാ. ചെറിയാൻ മണപ്പുറം അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഫാ. ആരോമലുണ്ണി, ഫാ. ആന്‍റോ മുട്ടത്ത്, റവ. ചെറിയാൻ വർഗീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോസി ഇലഞ്ഞിപ്പുറം, എബിൻ ബാബു, യുഎഇ ഫോറം പ്രതിനിധികളായ സന്തോഷ് പാലമറ്റം, ജിനു കിഴക്കേപറന്പിൽ, മോൻസി അഴകാത്തുമണ്ണിൽ, സജി പുളിച്ചുമാവൻ, അലക്സ് പാലമറ്റം, തോമസ്, ജോസഫ്, ആഷേർ എസ്. മേപ്രത്ത്, റജി വാഴക്കാലയിൽ, മിലൻ മണ്ണിൽ എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു.

കോട്ടാങ്ങൽ,ചുങ്കപ്പാറ, പെരുന്പെട്ടി, കുളത്തൂർ, അത്യാൽ, നിർമ്മലപുരം പ്രദേശങ്ങളിലെ ചികിൽസാ സഹായം അത്യാവശ്യമായിട്ടുള്ളവർക്കും പഠനത്തിന് സാന്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സമർഥരായ കുട്ടികൾക്കുമാണ് ധനസഹായം നൽകിയത്.