+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാർത്തോമ്മ സൗത്ത് യൂത്ത് വെസ്റ്റ് ഫെല്ലോഷിപ്പ് സ്പോർട്സ് ടൂർണമെന്‍റ് ചരിത്രം മാറ്റി കുറിച്ചു

ഹൂസ്റ്റൺ: മാർത്തോമ്മ സൗത്ത് വെസ്റ്റ് യൂത്ത് ഫെല്ലോഷിപ് സ്പോർട്സ് ടൂർണമെന്‍റ് ചരിത്രം മാറ്റി കുറിച്ചു. ഹൂസ്റ്റൺ എം. ഐത്രീ ഓഡിറ്റോറിയത്തിൽ ഡാളസ്, ഒക് ലഹോമ, ഹൂസ്റ്റൺ ഉൾപ്പെട്ട അമേരിക്കൻ സൗത്ത് വെസ്റ്റ്
മാർത്തോമ്മ സൗത്ത് യൂത്ത് വെസ്റ്റ് ഫെല്ലോഷിപ്പ് സ്പോർട്സ് ടൂർണമെന്‍റ് ചരിത്രം മാറ്റി കുറിച്ചു
ഹൂസ്റ്റൺ: മാർത്തോമ്മ സൗത്ത് വെസ്റ്റ് യൂത്ത് ഫെല്ലോഷിപ് സ്പോർട്സ് ടൂർണമെന്‍റ് ചരിത്രം മാറ്റി കുറിച്ചു. ഹൂസ്റ്റൺ എം. ഐത്രീ ഓഡിറ്റോറിയത്തിൽ ഡാളസ്, ഒക് ലഹോമ, ഹൂസ്റ്റൺ ഉൾപ്പെട്ട അമേരിക്കൻ സൗത്ത് വെസ്റ്റ് മാർത്തോമ്മ യൂത്ത് ഫെല്ലോഷിപ് റീജണൽ ഭാരവാഹികൾ ആഥിഥേയത്വം നൽകി നടത്തപ്പെട്ട ഈ വർഷത്തെ സ്പോർട്സ് ടൂർണമെന്‍റ് മറ്റു സഭാവിഭാഗങ്ങൾക്കു മാതൃകയായി.

വെള്ളി വൈകുന്നേരം നാലിന് ഫെല്ലോഷിപ്പിന്‍റെ നേതൃത്വത്തിൽ നടത്തപ്പെട്ട പ്രാരംഭ പ്രാഥനയോടു കൂടി സ്പോർട്സ് ടൂർണമെന്‍റിനു തുടക്കം കുറിച്ചു. വളരെ ആവേശത്തോടു കൂടി സൗത്ത് വെസ്റ്റ് റീജൺ മാർത്തോമ്മ സഭയിലെ യൂത്തു സുഹൃത്തുക്കൾ കാട്ടിയ മത്സരം ഭാവി തലമുറക്കു ഏറ്റം പ്രചോദനം നൽകുന്ന ഒന്നായിരുന്നു.

ഡാളസ് ഒക് ലഹോമ, ഹൂസ്റ്റൺ പള്ളികളിലെയും വൈദികരും ഭാരവാഹികളും നല്ലൊരു ശതമാനം ഇടവക ജനങ്ങളും കളികാണാൻ എത്തിയിരുന്നു. അമേരിയിലെ ആദ്യ സിറ്റി മേയർ സജി പി. ജോർജ്, ഫിലിപ്പ് ശാമുവേൽ എന്നിവരുടെ സാന്നിധ്യവും ടൂർണമെന്‍റിനു മോടികൂട്ടി.

ഞായറാഴ്ച വിശുദ്ധ കുർബാനക്കുശേഷം ട്രിനിറ്റി മാത്തോമ്മ പള്ളിയിൽ നടത്തപ്പെട്ട ട്രോഫി വിതരണ ചടങ്ങുകളോടു കൂടി സമാപിച്ചു.

റിപ്പോർട്ട് : എബി മക്കപ്പുഴ