+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രളയ ദുരന്തം മുഖ്യമന്ത്രിയുടെ ആഹ്വാനം എല്ലാ പ്രവാസി സംഘടനകളും ഏറ്റെടുക്കുക

ഷിക്കാഗോ: പ്രളയദുരന്തം നേരിടുന്ന കേരളത്തെ അകമഴിഞ്ഞ് സഹായിക്കാന്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനം എല്ലാ കനേഡിയന്‍ പ്രവാസികളും സംഘടനകളും ഏറ്റെടുക്കാന്‍ തയാറാകണമെന്ന് കാനഡയില്‍ നിന്നു ലോക കേര
പ്രളയ ദുരന്തം മുഖ്യമന്ത്രിയുടെ ആഹ്വാനം എല്ലാ പ്രവാസി സംഘടനകളും ഏറ്റെടുക്കുക
ഷിക്കാഗോ: പ്രളയദുരന്തം നേരിടുന്ന കേരളത്തെ അകമഴിഞ്ഞ് സഹായിക്കാന്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനം എല്ലാ കനേഡിയന്‍ പ്രവാസികളും സംഘടനകളും ഏറ്റെടുക്കാന്‍ തയാറാകണമെന്ന് കാനഡയില്‍ നിന്നു ലോക കേരള സഭയെ പ്രധിനിധികരിച്ച ഫാ. സ്റ്റീഫന്‍ ജി കുളക്കായത്തിലും , കുര്യന്‍ പ്രക്കാനവും അഭ്യര്‍ഥിച്ചു.

മുമ്പൊരിക്കലുമില്ലാത്ത ദുരിതമാണ് പ്രകൃതിക്ഷോഭം മൂലം കേരളം നേരിടുന്നത്. മൂന്നുദിവസത്തിനകം 29 പേര്‍ വെള്ളപ്പൊക്ക കെടുതിയില്‍ മരിച്ചു. കോടിക്കണക്കിനു രൂപയുടെ കൃഷിനാശമുണ്ടായി. നൂറുകണക്കിനു വീടുകള്‍ തകര്‍ന്നു. പാലങ്ങളും റോഡുകളും തകര്‍ന്നു.വിദേശമലയാളികള്‍ക്ക് വലിയ സഹായം ചെയ്യാന്‍ കഴിയും.ജനജീവിതം സാധാരണ നിലയിലാകാന്‍ മാസങ്ങള്‍ വേണ്ടിവരും. എല്ലാ ഭാഗത്തുനിന്നും സഹായമുണ്ടായേ മതിയാവൂ. മനുഷ്യസ്‌നേഹികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ പറഞ്ഞു.

നോര്‍ക്ക വൈസ് ചെയര്‍മാര്‍ വരദരാജന്‍ നായര്‍ ഇക്കാര്യത്തില്‍ ശക്തമായ ഇടപെടലുകളാണു പ്രവാസികളുടെ ഇടയില്‍ നടത്തികൊണ്ടിരിക്കുന്നത്.

അക്കൗണ്ട് നമ്പര്‍. 67319948232, എസ്.ബി.ഐ. സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം, IFSC: SBIN0070028. CMDRF ലേക്കുളള സംഭാവന പൂര്‍ണമായും ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം