+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷിക്കാഗോ വടംവലി മത്സരം: ജോസ് ഇടിയാലിയും, നിണല്‍ മുണ്ടപ്ലാക്കനും റഫറിമാര്‍

ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ആറാമത് അന്തര്‍ദേശീയ വടംവലിമത്സരത്തിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ടൂര്‍ണമെന്റ് ആര് നിയന്ത്രിക്കും എന്ന ചോദ്യത്തിന് സോഷ്യല്‍ ക്ലബ്ബിനും, ചിക്കാഗോയിലെ വടം
ഷിക്കാഗോ വടംവലി മത്സരം: ജോസ് ഇടിയാലിയും, നിണല്‍ മുണ്ടപ്ലാക്കനും റഫറിമാര്‍
ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ആറാമത് അന്തര്‍ദേശീയ വടംവലിമത്സരത്തിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ടൂര്‍ണമെന്റ് ആര് നിയന്ത്രിക്കും എന്ന ചോദ്യത്തിന് സോഷ്യല്‍ ക്ലബ്ബിനും, ചിക്കാഗോയിലെ വടംവലി പ്രേമികള്‍ക്കും രണ്ടു പേരുകളെ ഉള്ളൂ. ജോസ് ഇടിയാലിയും നിണല്‍ മുണ്ടപ്ലാക്കനും.

അങ്കത്തട്ടിലെ കമ്പകയറില്‍ മല്ലന്മാര്‍ കൊമ്പുകോര്‍ക്കുമ്പോള്‍, ആവേശത്താല്‍ ആര്‍പ്പുവിളികളും ആരവങ്ങളും ഉയരുമ്പോഴും യാതൊരു ഭാവഭേദങ്ങളും ഇല്ലാതെ കമ്പകയറിലെ റിബണില്‍ മാത്രം കണ്ണും മനസ്സും അര്‍പ്പിച്ച് അര്‍പ്പണബോധത്തോടും നീതിപൂര്‍വം മത്സരം നിയന്ത്രിക്കുന്നതില്‍ കഴിഞ്ഞ മൂന്നു വര്‍ഷവും യാതൊരു പിഴവും വരുത്താത്ത രണ്ടു വ്യക്തികളാണ് നിണല്‍ മുണ്ടപ്ലാക്കനും, ജോസ് ഇടിയാലിയും എന്ന് സോഷ്യല്‍ ക്ലബ്ബ് എക്‌സിക്യൂട്ടീവ് ഐകകണ്‌ഠ്യേന പറഞ്ഞു.
മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം