+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൃദയസ്പർശം കാര്‍ഡിയാക് സെമിനാര്‍ മൂന്നാം ഘട്ടം മുഹറഖില്‍ സംഘടിപ്പിച്ചു

മനാമ: ബഹറിൻ കാര്‍ഡിയാക് കെയര്‍ ഗ്രൂപ്പ്, ബഹറിന്‍ നവകേരള മുഹറഖ്ഹൂറ മേഖലാ കമ്മിറ്റിയുടെ സഹകരണത്തോടെ ഓഗസ്റ്റ് 10ന് "ഹൃദയസ്പർശം 2018' കാര്‍ഡിയാക് സെമിനാര്‍ മുഹറഖ് അല്‍ മാസ് റസ്റ്ററന്‍റ് ഹാളില്‍ സംഘടിപ
ഹൃദയസ്പർശം കാര്‍ഡിയാക്  സെമിനാര്‍ മൂന്നാം ഘട്ടം  മുഹറഖില്‍ സംഘടിപ്പിച്ചു
മനാമ: ബഹറിൻ കാര്‍ഡിയാക് കെയര്‍ ഗ്രൂപ്പ്, ബഹറിന്‍ നവകേരള മുഹറഖ്ഹൂറ മേഖലാ കമ്മിറ്റിയുടെ സഹകരണത്തോടെ ഓഗസ്റ്റ് 10ന് "ഹൃദയസ്പർശം 2018' കാര്‍ഡിയാക് സെമിനാര്‍ മുഹറഖ് അല്‍ മാസ് റസ്റ്ററന്‍റ് ഹാളില്‍ സംഘടിപ്പിച്ചു .

ബഹറിനിലെ പ്രവാസികള്‍ക്കിടയില്‍ കഴിഞ്ഞ 23 മാസത്തിനുള്ളില്‍ തന്നെ നിരവധി പേരാണ് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞത്. വര്‍ധിച്ചു വരുന്ന ഈ ദുരന്തത്തെ പ്രതിരോധിക്കുന്നതിനുള്ള ബോധവല്‍കരണങ്ങള്‍ക്കും പ്രഥമ ശുഷ്രൂഷ പരിശീലനങ്ങള്‍ക്കും ബഹറിനിലെ പ്രശസ്ത ഡോക്ടര്‍മാരായ ഡോ. ബാബു രാമചന്ദ്രന്‍ (അമേരിക്കന്‍ മിഷന്‍) കാര്‍ഡിയാക് സ്പെഷലിസ്റ്റ് ഡോ. പ്രവീണ്‍ (റോയല്‍ ഹോസ്പിറ്റല്‍ ) എന്നിവര്‍ നേതൃത്വം നല്‍കി.

സെമിനാര്‍ ഇന്തൃന്‍ സ്കൂള്‍ കമ്മിറ്റിയംഗം പ്രേമലത ഉദ്ഘാടനം ചെയ്തു. നവകേരള പ്രതിനിധി എസ് .വി .ബഷീര്‍ പരിപാടി നിയന്ത്രിച്ചു. കാര്‍ഡിയാക് കെയര്‍ ഗ്രൂപ്പ് ഭാരവാഹികളായ സുധീര്‍ തിരുനിലത്ത്, ബിജു മലയില്‍, എഫ്.എം. ഫൈസല്‍ ,ജഗത് കൃഷ്ണകുമാര്‍, രാജീവന്‍, മണിക്കുട്ടന്‍, ശ്രീജ എന്നിവര്‍ നേതൃത്വം നല്‍കി.