+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചാൻസ് ഫോർ സ്പോർട്സ് കായിക വിനോദോപകരണങ്ങൾ ശേഖരിക്കും

ഇല്ലിനോയ്സ് : ചാൻസ് ഫോർ സ്പോർട്സ് സംഘടിപ്പിക്കുന്ന സ്പോർട്സ് ഉപകരണങ്ങളുടെ ശേഖരണത്തിൽ പൊതുജനങ്ങളുടെ സഹകരണം സംഘാടകർ അഭ്യർഥിച്ചു. ഉപയോഗിക്കാവുന്ന പഴയതും പുതിയതുമായ സ്പോർട്സ് ഉപകരണങ്ങളാണ് ശേഖരിക്കുന്നത്.

നാപ്പർവില്ല നോച്ച് നോൾസ് പാർക്കിൽ (Kmoch kmolls Park) രാവിലെ 11 മുതൽ 3 വരെയാണ് പരിപാടി.

മൂന്നു വർഷം മുമ്പ് ഇല്ലിനോയ്സ് നാപ്പർവില്ല നിക്വ വാലി ഹൈസ്കൂളിലെ വിദ്യാർഥിനി അനുവ ഷാങ്ങ് ലിയായുടെ മനസിൽ ഉദിച്ച ആശയമാണ് ചാൻസ് ഫോർ സ്പോർട്സ് എന്ന സംഘടനയുടെ ആവിർഭാവം. കായിക വിനോദത്തിന് ബാല മനസിനെ സ്വാധീനിക്കുന്നതിനും അതിലൂടെ മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുവാനാകും എന്നാണ് ഇന്ത്യൻ അമേരിക്കൻ വിദ്യാർഥിനിയായ അനുവയുടെ വിശ്വാസം. കുട്ടികളുടെ ജീവിതത്തെക്കുറിച്ചു മനസിലാക്കുന്നതിന് ഈ യുവ വിദ്യാർഥിനി 24 രാജ്യങ്ങൾ സന്ദർശിച്ചു.

അനവയും പതിമൂന്നുവയസുള്ള സഹോദരനും സമീപ ഭവനങ്ങൾ സന്ദർശിച്ചു അവരിൽ നിന്നും ഉപയോഗിച്ചതോ, പുതിയതോ ആയ സ്പോർട് ഐറ്റംസ് ശേഖരിച്ചു ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ കുട്ടികൾക്ക് വിതരണം ചെയ്യുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നു. ഇവരെ സഹായിക്കുന്നതിന് സേവന സന്നദ്ധരായി ഒരുപറ്റം കൗമാര പ്രായക്കാരും മുന്നോട്ടു വന്നിട്ടുണ്ട്.

ഓഗസ്റ്റ് 11 നു നടക്കുന്ന ഫണ്ട് റെയ്സിങ്ങിൽ സ്പോർട്സ് ഉപകരണങ്ങൾ നൽകുവാൻ താൽ‌പര്യമുള്ളവർ 5 ഡോളറിന്‍റെയോ, അല്ലാത്തവർ 7 ഡോളറിന്‍റെയോ ടിക്കറ്റുകൾ വാങ്ങണമെന്ന് ഇവർ അഭ്യർഥിച്ചിട്ടുണ്ട്.

റിപ്പോർട്ട് : പി.പി. ചെറിയാൻ