ഷിക്കാഗോ: ഇന്ത്യാ കമ്യൂണിറ്റി ഔട്ട് റീച്ചിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 12നു ഉച്ചകഴിഞ്ഞ് മുന്നു മുതല്‍ നേപ്പര്‍ വില്ലില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന സ്വാതന്ത്ര്യദിന പരേഡില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് കേരളാ അസോസിയേഷന് ഓഫ് ഷിക്കാഗോ പങ്കെടുക്കും.
പരേഡില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളേയും പ്രതിനിധീകരിച്ച് ഒരു വന്‍ ജനാവലിയാണ് പങ്കെടുക്കുന്നത്. അതാത് സംസ്ഥാനങ്ങളുടെ തനതായ കലാപരിപാടികളും ഫ്ളോട്ടുകളും രാഷ്ട്രീയ, സാമൂഹ്യ നേതാക്കളുടേയും നിറ സാന്നിധ്യമാകുകയാണ് നേപ്പര്‍വില്ലിലെ കനോച്ച് പാര്‍ക്ക്.
വിസ്താ ഹെല്‍ത്ത് ക്ലിനിക്കിനുവേണ്ടി ഡോ. മറീനാ ഗ്ലാഡ്സണ്‍ ആണു കേരളാ അസോസിയേഷന് ഓഫ് ഷിക്കാഗോയുടെ സ്വാതന്ത്ര്യദിന പരിപാടിയുടെ പ്രായോജകർ. ന്യൂജേഴ്സിയില്‍ നിന്നുള്ള രാജു വര്‍ഗീസും പോള്‍ കിടങ്ങന്‍ എന്നിവരും സ്പോണ്സര്ഷിപ്പില് പങ്കാളികളാകും. സ്വാതന്ത്ര്യദിന പരേഡില്‍ എല്ലാവരേയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നതായി കേരളാ അസോസിയേഷന് ഓഫ് ഷിക്കാഗോ ഭാരവാഹികള്‍ അറിയിച്ചു.
റിപ്പോർട്ട് : ജോയിച്ചൻ പുതുക്കുളം