+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വേഗ പരിധി പുതുക്കി നിശ്ചയിച്ചു; ഇനി ബോർഡിൽ കാണുന്ന വേഗം മാത്രം

അബുദാബി : വേഗപരിധിയിൽ നൽകിയിരുന്ന 20 കിലോമീറ്റർ ഇളവ് ഞായറാഴ്ച മുതൽ ഇല്ലാതാകുന്നു. റോഡില്‍ രേഖപ്പെടുത്തിയ പുതിയ വേഗ പരിധിയില്‍ കൂടുതല്‍ വേഗത്തില്‍ വാഹനമോടിച്ചാല്‍ ഇനി മുതൽ പിഴ ചുമത്തുമെന്ന് അബുദാ
വേഗ പരിധി പുതുക്കി നിശ്ചയിച്ചു; ഇനി ബോർഡിൽ കാണുന്ന വേഗം മാത്രം
അബുദാബി : വേഗപരിധിയിൽ നൽകിയിരുന്ന 20 കിലോമീറ്റർ ഇളവ് ഞായറാഴ്ച മുതൽ ഇല്ലാതാകുന്നു. റോഡില്‍ രേഖപ്പെടുത്തിയ പുതിയ വേഗ പരിധിയില്‍ കൂടുതല്‍ വേഗത്തില്‍ വാഹനമോടിച്ചാല്‍ ഇനി മുതൽ പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് വ്യക്തമാക്കി. അബുദാബി എമിറേറ്റിലെ എല്ലാ റോഡുകളിലും പുതിയ നിയമം ബാധകമായിരിക്കും.

ഇതു സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായവും തേടിയിരുന്നു. ജനങ്ങളെ ബോധവല്‍കരിച്ച ശേഷമാണ് പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുത്തുന്നത്. നീല പ്ലാസ്റ്റിക് കവറിട്ട് മറച്ചിരിക്കുന്ന പുതിയ വേഗ സൂചിക ബോര്‍ഡുകള്‍ ഇന്നു തന്നെ അനാവരണം ചെയ്യുമെന്നും പോലീസ് വിഭാഗം അറിയിച്ചു.

അതേസമയം ദുബായ്, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈ, ഫുജൈറ എമിറേറ്റുകളില്‍ നിലവിലുള്ള സ്ഥിതി തുടരും.

റിപ്പോർട്ട് : അനിൽ സി ഇടിക്കുള