+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സഹൃദയ ജിദ്ദ വീൽ ചെയറുകൾ കൈമാറി

ജിദ്ദ: ഹജ്ജ് വേളയിൽ പരസഹായമില്ലാതെ നടക്കാനും കർമ്മങ്ങൾ അനുഷ്ടിക്കാനും ബുദ്ധിമുട്ട് നേരിടുന്നവർക്ക് വീൽ ചെയറുകൾ നൽകി സഹൃദയ ജിദ്ദ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.സഹൃദയ ചെയർമാൻ ത
സഹൃദയ ജിദ്ദ വീൽ ചെയറുകൾ കൈമാറി
ജിദ്ദ: ഹജ്ജ് വേളയിൽ പരസഹായമില്ലാതെ നടക്കാനും കർമ്മങ്ങൾ അനുഷ്ടിക്കാനും ബുദ്ധിമുട്ട് നേരിടുന്നവർക്ക് വീൽ ചെയറുകൾ നൽകി സഹൃദയ ജിദ്ദ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

സഹൃദയ ചെയർമാൻ തോമസ് വൈദ്യനും കുഞ്ഞിമുഹമ്മദ് കൊടശേരിയും ചേർന്ന് ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം ഭാരവാഹികൾക്ക് വീൽചെയറുകൾ കൈമാറി. ചെയർമാൻ അബാസ് ചെമ്പൻ, സെക്രട്ടറി അബ്ദുൽ റഹീം ഒതുക്കുങ്ങൽ,ട്രഷറർ അബ്ദുൽ ഹമീദ് പന്തല്ലൂർ,ലോജിസ്റ്റിക്സ് കൺവീനർ ജാഫർ മുല്ലപ്പള്ളി,മുൻ ട്രഷറർ സി.വി അബ്ദുള്ള കോയ, ബാബു നഹ്ദി എന്നിവർ വീൽ ചെയറുകൾ ഏറ്റുവാങ്ങി.

ജിദ്ദയിലെ കലാസാംസ്കാരിക രംഗത്ത് ഇതിനോടകം മുദ്ര പതിപ്പിച്ച സഹൃദയ ദൈവത്തിന്‍റെ അതിഥികളായി എത്തിയവർക്ക് സഹായഹസ്തമാകുന്ന പുണ്യപ്രവർത്തിയിലൂടെ ജീവകാരുണ്യരംഗത്തേക്ക് കടന്നു വരാനായതിൽ സന്തോഷമുണ്ടെന്ന് പ്രസിഡന്‍റ് കുഞ്ഞിമുഹമ്മദ് കൊടശേരി പറഞ്ഞു.തുടർന്നും ഇത്തരം പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഹൃദയ സെക്രട്ടറി ഇസ്മായിൽ കൂരിപ്പൊയിൽ,ഫൈസൽ കൊടശേരി,ജിംഷാദ് വണ്ടൂർ,സലീം ഷിഫ ജിദ്ദ,ഷാജി ഖാൻ തൈയിൽ,ഫൈജാസ് കോഴിക്കോട് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ