+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലയാളികൾക്ക് ആവേശമായി എഡ്മണ്‍റ്റൻ വോളീബോൾ ബാഡ്മിന്‍റണ്‍ ടൂർണമെന്‍റ്

എഡ്മണ്‍റ്റൻ (കാനഡ): പ്രവാസി മലയാളികൾക്ക് ആവേശംമലയാളികൾക്ക്, തങ്ങളുടെ ഇഷ്ട കായിക വിനോദങ്ങളിൽ ആവേശജ്വലമായി മത്സരിക്കാനുള്ള അവസരമായി,മലബാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും (മാസ്ക്), കനേഡിയൻ കേരളാ കൾച
മലയാളികൾക്ക്  ആവേശമായി എഡ്മണ്‍റ്റൻ വോളീബോൾ ബാഡ്മിന്‍റണ്‍ ടൂർണമെന്‍റ്
എഡ്മണ്‍റ്റൻ (കാനഡ): പ്രവാസി മലയാളികൾക്ക് ആവേശംമലയാളികൾക്ക്, തങ്ങളുടെ ഇഷ്ട കായിക വിനോദങ്ങളിൽ ആവേശജ്വലമായി മത്സരിക്കാനുള്ള അവസരമായി,

മലബാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും (മാസ്ക്), കനേഡിയൻ കേരളാ കൾച്ചറൽ അസോസിയേഷനും സംയുക്തമായി ’ഗെയിംസ് 2018 ’ എന്ന പേരിൽ നടത്തിയ എഡ്മൺറ്റൺ വോളിബോൾ ബാഡ്മിന്‍റൺ ടൂർണമെന്‍റ് ആവേശോജ്വലമായി.

ഓഗസ്റ്റ് നാലിന് എല്ലസ് ലി റോഡിനത്തുള്ള സെജോങ് മൾട്ടി കൾച്ചറൽ അസോസിയേഷൻ ഹാളിലാണ് മത്സരങ്ങൾ നടന്നത്. രാവിലെ ഒന്പതിന് ആരംഭിച്ച ബാഡ്മിന്‍റണ്‍ മത്സരങ്ങളിൽ കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 19 ടീമുകൾ മാറ്റുരച്ചു. ഫൈനലിൽ ശക്തരായ അനീഷ്- മനോ സഖ്യം, നേരിട്ടുള്ള സെറ്റുകൾക്ക്, ഷൈൻ - ബിജു ടീമിനെ തോൽപ്പിച്ച് ചാന്പ്യന്മാരായി. ജോഷി - ശ്രീകാന്ത് സഖ്യത്തിനാണ് മൂന്നാം സ്ഥാനം. വിജയികൾക്കു 201 ഡോളറും രണ്ടാം സ്ഥാനക്കാർക്കു 151 ഡോളറും മൂന്നാം സ്ഥാനക്കാർക്ക് 51 ഡോളറും സർട്ടിഫിക്കറ്റുകളും സമ്മാനമായി ലഭിച്ചു.


വൻകൂവരും, കാൽഗറിയും എഡ്മണ്‍റ്റണിലെ രണ്ടു ടീമുകളും ഏറ്റുമുട്ടിയ വോളിബോൾ ടൂർണമെന്‍റിന്‍റെ സെമിയിൽ കാൽഗറിയെ തോൽപ്പിച്ച് എഡ്മണ്‍റ്റോണ്‍ എ ടീമും എഡ്മണ്‍റ്റോണ്‍ ബി ടീമിനെതിരെ വിജയം നേടി വൻകൂവരും ഫൈനലിൽ പ്രവേശിച്ചു.

ഫൈനലിൽ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് എഡ്മണ്‍റ്റൺ ടീമിനെ തോല്പ്പിച്ച് വാൻകൂവർ ചാന്പ്യന്മാരായി. കാൽഗരിക്കാണ് മൂന്നാം സ്ഥാനം. ജേതാക്കൾക്ക് 501 ഡോളറും മിസ്റ്റർ ആൻഡ് മിസിസ് ആൻഡ്രുസ് എവർ റോളിംഗ് ട്രോഫിയും എഡ്മൺറ്റണിനു 251 ഡോളറും കാൽഗരിക്കു 51 ഡോളറും സമ്മാനമായി ലഭിച്ചു.

കളിക്കാർക്കും കാണികൾക്കും സൗജന്യമായി ഉച്ചഭക്ഷണവും സ്നാക്സും മാസ്ക് ലഭ്യമാക്കിയിരുന്നു. സികെസിഎ പ്രസിഡന്‍റ് രാജമ്മാൾ റാം, സെക്രട്ടറി റേച്ചൽ മാത്യുസ്, മാസ്ക് പ്രസിഡന്‍റ് സജീവ് ആൻഡ്റൂസ്, സെക്രട്ടറി റിജോ മാത്യു എന്നിവർ ടൂർണമെന്‍റിനു നേതൃത്വം നൽകി. അനിത സജീവ്, ജിഷ ജിലു, ദിവ്യ റിജോ , മഞ്ജു ജോണ്‍ എന്നിവർ ഭക്ഷണകാര്യങ്ങൾക്കു നേതൃത്വം നൽകിയപ്പോൾ ജോണ്‍ മാത്യു അക്കൗണ്ട്സ് കൈകാര്യം ചെയ്തു. സികെസിഎ മാസ്ക് ഭാരവാഹികളെ കൂടാതെ, ആൽബർട്ട് പ്രൊവിൻഷ്യൽ വോളി ബോൾ കളിക്കാരിയായ സോനാ സജീവും സികെസിഎ യുടെ ജോർജ് ചെറിയാനും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ട്രിനിറ്റി ഫാമിലി ഡെന്‍റൽ ,ലെടുക്ക , സാൻഡ്സ് റസ്റ്ററന്‍റ്, എഡ്മണ്‍റ്റോണ്‍ , ടിജോ ജോർജ്, ഓൾ ഇന്ത്യ സ്പൈസ് , നബീൽ ജോണ്‍ റിയൽറ്റർ, Savoys സൗത്ത് ഇന്ത്യൻ കിച്ചൻ , ജിജോ ജോർജ് റിയൽറ്റർ, റിജോ മാത്യു ,റോയൽ ലെപേജ് എന്നിവരായിരുന്നു ടൂർണമെന്‍റിന്‍റെ പ്രായോജകർ.