+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുഎഫ്എം എഫ്ബി ഫ്രണ്ട്സിന്‍റെ "പ്രളയക്കെടുതിക്കൊരു പ്രവാസി കൈത്താങ്ങ്'

കുവൈത്ത് : പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിലെ സഹോദരങ്ങൾക്കൊപ്പം ചേരുവാനും ഒരു കൈത്താങ്ങായും മാറുക എന്ന ലക്ഷ്യത്തോട് കൂടി യു എഫ് എം എഫ് ബി ഫ്രണ്ട്സ് , കുവൈറ്റ് തങ്ങളുടെ ഈ വർഷത്തെ ഓണാഘോഷ
യുഎഫ്എം എഫ്ബി ഫ്രണ്ട്സിന്‍റെ
കുവൈത്ത് : പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിലെ സഹോദരങ്ങൾക്കൊപ്പം ചേരുവാനും ഒരു കൈത്താങ്ങായും മാറുക എന്ന ലക്ഷ്യത്തോട് കൂടി യു എഫ് എം എഫ് ബി ഫ്രണ്ട്സ് , കുവൈറ്റ് തങ്ങളുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ പൂർണമായും ഒഴിവാക്കുവാൻ തീരുമാനിച്ചതായി എക്സിക്യൂട്ടിവ് കമ്മിറ്റി അറിയിച്ചു. പരിപാടികൾക്കായി മാറ്റിവച്ച മുഴുവൻ തുകയും ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറുമെന്നും ഭാരവാഹികൾ അറിയിച്ചു.

അബാസിയ ന്യൂ റോയൽ സെന്‍ററുമായി ചേർന്ന് പ്രവർത്തിച്ചു കൊണ്ട് പ്രവാസികളിൽ നിന്നും വസ്ത്രങ്ങൾ ശേഖരിച്ചു ദുരിതാശ്വാസ ക്യാന്പുകളിലേക്ക് കാർഗോ ആയി അയയ്ക്കുവാനും തീരുമാനമായി . സഹായമായി വസ്ത്രങ്ങൾ എത്തിക്കാൻ ആഗ്രഹിക്കുന്ന പ്രവാസി സഹോദരങ്ങൾ അബാസിയയിലെ ന്യൂ റോയൽ സെന്‍ററിൽ വസ്ത്രങ്ങൾ എത്തിച്ചു സഹായിക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.

വിവരങ്ങൾക്ക് : 97114405, 65557002,65052800, 60077474, 65828713, 97751060, 99171790.

റിപ്പോർട്ട് :സലിം കോട്ടയിൽ