+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാപ്പ് ഓണാഘോഷം ഓഗസ്റ്റ് 25 ന്

ഫിലഡൽഫിയ: ഫിലഡൽഫിയ നിവാസികൾക്ക് ഗ്യഹാതുരത്വം ഉണർത്തുന്ന ഓർമകളുടെ പൂക്കാലം സമ്മാനിച്ചുകൊണ്ട് മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ്) യുടെ ഓണാഘോഷം ഓഗസ്റ്റ് 25 നു (ശനി) നടക്കും. അസൻഷൻ മാർത്ത
മാപ്പ് ഓണാഘോഷം ഓഗസ്റ്റ് 25 ന്
ഫിലഡൽഫിയ: ഫിലഡൽഫിയ നിവാസികൾക്ക് ഗ്യഹാതുരത്വം ഉണർത്തുന്ന ഓർമകളുടെ പൂക്കാലം സമ്മാനിച്ചുകൊണ്ട് മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ്) യുടെ ഓണാഘോഷം ഓഗസ്റ്റ് 25 നു (ശനി) നടക്കും. അസൻഷൻ മാർത്തോമ്മാ ചർച്ച് ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെയാണ് ആഘോഷ പരിപാടികൾ.

വിഭവസമൃദ്ധമായ ഓണസദ്യ , വിവിധ കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന ഏറ്റവും മികച്ച കലാപ്രകടനങ്ങൾ,ഓണസന്ദേശം തുടങ്ങിയവ ആഘോഷത്തിന്‍റെ ഭാഗമായിരിക്കും.

മലയാള നാടിന്‍റെ മഴക്കെടുതികളുടെ വേദന ഈ വർഷത്തെ ഓണാഘോഷത്തിന് മങ്ങലേൽപ്പിക്കുന്നു. കഷ്ടത നേരിടുന്ന സഹോദരങ്ങളുടെ ദുഃഖത്തിൽ മാപ്പും പങ്കുചേരുന്നു.
എല്ലാ പ്രവാസി സുഹൃത്തുക്കളേയും ആഘോഷപരിപാടിയിലേക്ക് സംഘാടകർ സ്വാഗതം ചെയ്തു. ഫോമയിലെ ദേശീയ നേതാക്കളുടേയും ഇതരസംഘടന പ്രതിനിധികളുടേയും സാന്നിധ്യം ചടങ്ങിനു മാറ്റു കൂട്ടും.

വിവരങ്ങൾക്ക്: അനു സ്കറിയ (പ്രസിഡന്‍റ്) 267 496 2423 , തോമസ് ചാണ്ടി (സെക്രട്ടറി) 201 446 5027, ഷാലു പുന്നൂസ് (ട്രഷറർ) 203 482 9123.

റിപ്പോർട്ട് സന്തോഷ് ഏബ്രാഹാം