ബെർലിൻ: റയാൻ എയർ പൈലറ്റുമാരുടെ സമരത്തെ തുടർന്ന് അഞ്ച് യൂറോപ്യൻ രാജ്യങ്ങളിലെ വിമാന യാത്രക്കാർ ദുരിതത്തിൽ. ജർമനി, സ്വീഡൻ, അയർലൻഡ്, ബെൽജിയം, നെതർലൻഡ്സ് എന്നിവിടങ്ങളിലെ വിമാന യാത്രക്കാരാണ് ദുരിതത്തിലായത്. നാനൂറോളം വിമാനങ്ങളാണ് സമരം മൂലം റദ്ദാക്കിയത്. ഇതോടെ അമ്പതിനായിരത്തിലേറെ യാത്രക്കാർ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങി.
റയാന് എയര്‍ പൈലറ്റുമാരുടെ അഞ്ചാംഘട്ട സമരമാണ് വെള്ളിയാഴ്ച നടക്കുന്നത്. അയര്‍ലണ്ട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നവരും റയാന് എയര്‍ നേരിട്ട് നിയമിച്ചിരിക്കുന്നവരുമായ പൈലറ്റുമാരാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ശമ്പള -വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട് ദി ഐറിഷ് എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ റയാൻ എയറുമായി വളരെ കാലമായി തർക്കം നിലനിൽക്കുകയാണ്. ഇത് സംബന്ധിച്ച തീരുമാനം വേണമെന്നാണ് യൂണിയന്റെ ആവശ്യം. സ്ഥലംമാറ്റം, ഉദ്യോഗകയറ്റം, വാർഷിക അവധി തുടങ്ങിയവ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടും തർക്കങ്ങളുണ്ട്.
പൈലറ്റുമാരുടെ സമരം: റയാൻ എയറിന്റെ 396 വിമാനങ്ങൾ റദ്ദാക്കി
10:44 PM Aug 10, 2018 | Deepika.com