വിയന്ന: ഭാരതത്തിന്റെ എഴുപത്തിയെന്നാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ്് 15ന് വിയന്നയിൽ മലയാളി സംഘടനയായ വോയ്സ് വിയന്നയുടെ നേതൃത്വത്തിൽ ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കും. വിയന്നയിലെ ഭാരതീയ നയതന്ത്രകാര്യാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ ആറു ടീമുകൾ പങ്കെടുക്കും.
ഓഗസ്റ്റ് 15ന് രാവിലെ 8.30 മുതൽ ആരംഭിക്കുന്ന മത്സരങ്ങൾ വിയന്നയിലെ ഇരുപത്തിരണ്ടാമത്തെ ജില്ലയിലെ മാർക്കോമാനെൻ സ്ട്രാസെയിലുള്ള ഓസ്ട്രിയൻ ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരിക്കും മത്സരങ്ങൾ നടക്കുക. സോഫ്റ്റ് ബോളിൽ സംഘടപ്പിക്കുന്ന മത്സരം ടി10 ടി10 വിഭാഗത്തിലുള്ളതായിരിക്കും. മുതിർന്നവരുടെ സൗഹൃദ മത്സരവും വിവിധ കലാപരിപാടികളും ഭാരതീയ വിഭവങ്ങളും മത്സരത്തിന്റെ പ്രത്യേക ആകർഷണമായിരിക്കും.
വിജയിക്കുന്ന ടീമിന് എവർറോളിംഗ് ട്രോഫിയാണ് സമ്മാനമായി ലഭിക്കുന്നത്. മികച്ച ബാറ്റ്സ്മാൻ, ബൗളർ, മാൻ ഓഫ് ദി മാച്ച് വിഭാഗത്തിലും സമ്മാനങ്ങൾ നൽകുന്നുണ്ട്. പ്രവേശനം സൗജന്യമായ മത്സരങ്ങൾ കാണുന്നതിനും താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏവരെയും ഭാരവാഹികൾ സ്വാഗതം ചെയ്തു.
റിപ്പോർട്ട്: ജോബി ആന്റണി
വോയ്സ് വിയന്നയുടെ ക്രിക്കറ്റ് ടൂർണമെന്റ് ഓഗസ്റ്റ് 15ന്
10:29 PM Aug 10, 2018 | Deepika.com