മനാമ: ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു ബഹ്റൈൻ എസ്കെഎസ്എസ്എഫ് സംഘടിപ്പിക്കുന്ന സ്വതന്ത്ര ദിന പരിപാടി ഓഗസ്റ്റ് 17ന് വെള്ളിയാഴ്ച മനാമയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
"സ്വാതന്ത്ര്യം, സൗഹാർദ്ധം, സമാധാനം' എന്ന പ്രമേയത്തിലാണ് ബഹ്റൈൻ എസ്കഐസ്എസ്എഫ് സ്വാതന്ത്ര ദിന പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യക്കകത്തും പുറത്തും ഗൾഫ് രാഷ്ട്രങ്ങളിലുമായി എസ്കെഎസ്എസ്എഫ് കേന്ദ്ര കമ്മറ്റി സംഘടിപ്പിക്കുന്ന ഫ്രീഡം സ്ക്വയർ ദേശീയോദ്ഗ്രഥന സ്വാതന്ത്രദിന സംഗമങ്ങളുടെ ഭാഗമായാണ് ബഹ്റൈനിൽ ഈ പരിപാടി നടക്കുന്നത്.
ഓഗസ്റ്റ് 17ന് വെള്ളിയാഴ്ച രാത്രി 8.30ന് മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി സമസ്ത ബഹ്റൈൻ പ്രസിഡൻറ് സയ്യിദ് ഫഖ്റുദ്ധീൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. പ്രമുഖ വാഗ്മിയും യുവ പണ്ഢിതനുമായ ബഹാഉദ്ധീൻ റഹ്മാനി പുവാട്ടുപറന്പ് ദമാം മുഖ്യപ്രഭാഷണം നടത്തും.
ചടങ്ങിൽ ബഹ്റൈനിലെ മത സമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും മറ്റു നേതാക്കളും പങ്കെടുക്കും. പ്രോഗ്രാമിനു മുന്നോടിയായി വിവിധ ഏരിയികളിലെ പ്രവർത്തകരെ സംഘടിപ്പിച്ച് ഇന്ന് (10ന് വെള്ളിയാഴ്ച) രാത്രി ഏഴിനു പ്രവർത്തകരുടെ സംഗമം വിളിച്ചു ചേർത്തിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് +973 3345 0553