റിയാദ്: റിയാദിൽ ജോലിചെയ്യുന്ന ഹരിപ്പാട് ചേപ്പാട് സ്വദേശിനി ലിനി നൈനാന് കന്യാകുമാരി നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റിയിൽ നിന്ന് ഹെൽത്ത് കെയർ മാനേജ്മെന്റിൽ ഡോക്ടറേറ്റ് ലഭിച്ചു.
മാറുന്ന ജീവിത സാഹചര്യങ്ങൾക്ക് അനുസരിച്ചു ജീവിതശൈലി രോഗങ്ങൾ വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ പ്രവാസികളെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.
റിയാദിൽ ഹെൽത്ത് കെയർ സർവീസിൽ ജോലിചെയ്യുന്ന ലിനി ചേപ്പാട് വല്ലാറ്റുകണ്ടത്തിൽ നിധിൻ വില്ലയിൽ നൈനാൻ ഗീവർഗീസിന്റെ ഭാര്യയും വെണ്മണി കടുത്താനത്ത് ലിനി ഭവനിൽ കെ.കെ തങ്കച്ചന്റെയും മറിയാമ്മയുടെയും മകളുമാണ്. ഇവർക്ക് രണ്ടുമക്കളാണ്. അമേരിക്കയിൽ എയ്റോ സ്പേസ് എഞ്ചിനീയറിംഗിന് വിദ്യാർഥി മകനും റിയാദ് ന്യൂ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി മകളുമടങ്ങുന്നതാണ് കുടുംബം.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം