ടെക്സസ്: കൊപ്പേൽ സെന്റ് അൽഫോസാ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ടെക്സസ് ഒക്ലഹോമ റീജണ്‍ ഇന്റർ പാരീഷ് സ്പോർട്സ് ഫെസ്റ്റ് സ്പോണ്‍സേർഡ് ബൈ ഡാളസ് മച്ചാൻസ് ഗ്രൂപ്പ് കായികമേളക്ക് ഓഗസ്റ്റ് 10 വെള്ളിയാഴ്ച തിരിതെളിയും. വൈകുന്നേരം 8ന് സെന്റ് അൽഫോൻസാ ഹാളിൽ നടക്കുന്ന ഫെസ്റ്റിന്റെ ഒൗദ്യോഗിക ഉദ്ഘാടനം സീറോ മലബാർ രൂപതാ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത് നിർവഹിക്കും.
സതേണ്‍ റീജണിലെ വൈദീകരും വിശ്വാസി സമൂഹവും പങ്കെടുത്തു യുവജന പ്രതിനിധികളുടെ കാഴ്ച സമർപ്പണത്തോടെയുളള വി. കുർബാന വൈകുന്നേരം സെന്റ് അൽഫോൻസാ ദേവാലയത്തിൽ 6.50നു ആരംഭിക്കും. മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യ കാർമ്മികനായിരിക്കും. തുടർന്നു ദേവാലയാങ്കണത്തിൽ നിന്ന് പരേഡും ബാൻഡും ഉദഘാടന വേദിയിലേക്ക് നടക്കും. സതേണ്‍ റീജണിലെ കുട്ടികളും യുവജനങ്ങളും പരേഡിൽ പങ്കെടുക്കും. തുടർന്ന് ഓപ്പണിംഗ് സെറിമണി, കുട്ടികൾ പങ്കെടുത്തുള്ള വർണാഭമായ റിഥംസ് കൾച്ചറൽ പ്രോഗ്രാംസ് എന്നിവ വേദിയിൽ അരങ്ങേറും.
ശനിയും ഞായറും കായികമേളയിലെ എല്ലാ മത്സരങ്ങളും ഫ്രിസ്കോ ഫീൽഡ് ഹൗസ് യുഎസ്എ ഇൻഡോർ സ്പോർട്സ് കോംപ്ലക്സിലാണ്. രണ്ടായിത്തില്പരം മത്സരാർഥികൾ പങ്കെടുത്തു 14 വേദികളിയായി നടക്കുന്ന ഈ സ്പോർട്സ് മേള ഇത്തവണ യുവജന പങ്കാളിത്തത്താൽ ശ്രദ്ധേയമാകും. ഫെസ്റ്റിന്റെ സമാപന പരിപാടികളിൽ രൂപതാ സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് പങ്കെടുക്കും.
യുവജങ്ങളുടെ പ്രാതിനിധ്യവും പ്രാമുഖ്യവുമാണ് ഐപിഎസ്എഫ് 2018ന്റെ പ്രത്യേകതയെന്ന് ഫെസ്റ്റ് ചെയർമാൻ ഫാ. ജോണ്‍സ്റ്റി തച്ചാറ പറഞ്ഞു. ഏവരെയും ഹാർദ്ദവമായി സ്വീകരിക്കുവാൻ ഫെസ്റ്റ് ഒരുങ്ങിയതായി ഫാ. ജോണ്സ്റ്റിയും, ഇവന്റ് ഡയറക്ടർ പോൾ സെബാസ്റ്റ്യനും അറിയിച്ചു.
റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ