ഡാളസ്: വിശ്വഗുരുവായ ശ്രീ നാരായണ ഗുരുദേവന്റെ പവിത്രമായ ജീവിതം കേരളത്തിന്റെ നവോത്ഥാന ചരിത്രമാണ്. സ്വാമി വിവേകാനന്ദൻ ഒരു കാലത്തു ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച ഒരു കാലഘട്ടത്തെയും അതിൽ മതാന്ധതയിലും അന്ധവിശ്വാസങ്ങളിലും മുഴുകി കിടന്നിരുന്ന കേരള ജനതയെയും വിശ്വമാനവികതയുടെയും ജ്ഞാനത്തിന്റെയും പ്രകാശപൂരിതമായ വഴിയിലേക്ക് നയിക്കുകയായിരുന്നു ഗുരുദേവൻ. അറിവിന്റെ ആഴങ്ങളിലൂടെ ഗുരുദേവൻ സാക്ഷാൽക്കരിച്ച സാമൂഹ്യവിപ്ലവമാണ് പിൽക്കാലത്ത് കേരളത്തിലുണ്ടായ എല്ലാ പുരോഗമന പ്രസ്ഥാനങ്ങളുടെയും അടിസ്ഥാനശിലയെന്ന് നിസംശയം പറയാം.
ശ്രീനാരായണ ദർശനങ്ങൾ പരിരക്ഷിക്കുന്നതിനും, അതു വരുംതലമുറയ്ക്ക് പകർന്നുകൊടുക്കുന്നതിനും ഡാളസ് കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന ശ്രീനാരായണ മിഷൻ ഓഫ് നോർത്ത് ടെക്സസിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ നൂറ്റി അറുപത്തിനാലാം ജയന്തി ആഘോഷങ്ങൾ സെപ്റ്റംബർ ഒന്നിന് ഇർവിംഗിലുള്ള സെൻറ് ജോർജ് ഓർത്തഡോസ് ചർച് ഓഡിറ്റോറിയത്തിൽ വച്ചു (1627 E Shady Grove Rd Irving TX 75060) വൈകുന്നേരം 5 മുതൽ നടത്തപ്പെടും.
ഗുരുപൂജയോടും സംഗീതാർച്ചയോടും കൂടി സമാരംഭിക്കുന്ന ആഘോഷങ്ങൾക്ക് തിരുവാതിര, ഡാളസിലെ പ്രശസ്തരായ വിവിധ കലാകാരന്മാർ നയിക്കുന്ന നൃത്യനൃത്തങ്ങൾ, പരന്പരാഗത രീതിയിലുള്ള ഓണസദ്യ തുടങ്ങിയവ മാറ്റുകൂട്ടും. ശിവഗിരി മഠത്തിലെ സന്യാസിവര്യനും ഗുരു ധർമ്മ പ്രചാരണസഭയുടെ സെക്രട്ടറിയുമായ ബ്രഹ്മശ്രീ ഗുരു പ്രസാദ് സ്വാമികളാണ് ഈ വർഷത്തെ ജയന്തി ആഘോഷങ്ങളിലെ മുഖ്യാഥിതി.
ഈ ചടങ്ങുകളിൽ ജാതി മത ഭേദമന്യേ ഏവരുടേയും മഹനീയ സാന്നിധ്യം ശ്രീ നാരായണ മിഷൻ ഓഫ് നോർത്ത് ടെക്സസിന്റെ ഭാരവാഹികൾ സാദരം ക്ഷണിച്ചു കൊള്ളുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ