ന്യൂഡൽഹി: മറിയം നഗർ സെന്റ് മേരീസ് അസംപ്ഷൻ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ സ്വർഗാരോപിത മാതാവിന്റെ തിരുനാൾ ഓഗസ്റ്റ് 14, 15, 16 തീയതികളിൽ നടത്തപ്പെടും.
ഓഗസ്റ്റ് 14 ചൊവാഴ്ചരാവിലെ ആറിന് കോടിയേറ്റം വികാരി റവ. ഫാ. ജോർജ് കച്ചപ്പള്ളി സിഎംഐയുടെ നേതൃത്വത്തിൽ. തുടർന്ന് വി. കുർബാന, പ്രസംഗം, നൊവേന.
15 ബുധനാഴ്ച വൈകിട്ട് നാലിന് മീററ്റ് രൂപത ബിഷപ്പ് ഫ്രാൻസിസ് കലിസ്റ്റിനു സ്വീകരണം. തുടർന്ന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം. വാദ്യമേളോടു കൂടിയ പ്രദഷിണം, സ്നേഹവിരുന്ന്.
ഓഗസ്റ്റ് 16 വ്യാഴാഴ്ച നാലിന് മോണ്‍. സിറിയക് കൊച്ചാലുങ്കൽ സിഎസ്ടി(വികാരി ജനറൽ, ഫരീദാബാദ് രൂപത)യുടെ നേതൃത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന. തുടർന്ന് സന്ദേശം, ലദീഞ്ഞ്, വാദ്യമേളങ്ങളോടുകൂടിയ പ്രദഷിണം, ശിങ്കാരിമേളം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. ഓഗസ്റ്റ് 14 ചൊവാഴ്ച വരെ ദിവസവും വൈകുന്നേരം 6.30ന് വി. കുർബാന, നൊവേന എന്നിവ ഉണ്ടായിരിക്കും.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്