+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷിക്കാഗോ കലാക്ഷേത്ര ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 19 ന്

ഷിക്കാഗോ: പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ ഷിക്കാഗോ കലാക്ഷേത്രയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 19 നു ഓസ്വീഗോ ഈസ്റ്റ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് വിവിധ പരിപാടികളോടുകൂടി അരങ്ങേറും. നോര
ഷിക്കാഗോ കലാക്ഷേത്ര ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 19 ന്
ഷിക്കാഗോ: പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ ഷിക്കാഗോ കലാക്ഷേത്രയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 19 നു ഓസ്വീഗോ ഈസ്റ്റ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് വിവിധ പരിപാടികളോടുകൂടി അരങ്ങേറും. നോര്‍ത്ത് അമ്വേരിക്കയില്‍ ആദ്യമായി പഞ്ചവാദ്യം, ചെണ്ടമേളം എന്നിവ അവതരിപ്പിച്ച ഷിക്കാഗോ കലാക്ഷേത്ര ഇത്തവണ പഞ്ചാരിമേളം അരങ്ങേറ്റവും നടക്കും. ഉച്ചക്ക് 1:30 ന് കേരള തനിമയാര്‍ന്ന ഘോഷയാത്രയോടെ ആരംഭിക്കുന്ന ഓണാഘോഷങ്ങളില്‍,പുലികളി, കുമ്മാട്ടി, തിരുവാതിരകളി, മറ്റു നൃത്തനൃത്യങ്ങള്‍ എന്നിവയോടൊപ്പം പരമ്പരാഗത രീതിയില്‍ തയാറാക്കി വിളമ്പുന്ന ഓണസദ്യയും കാണും. ഇവയെല്ലാം ആണ് ഷിക്കാഗോ കലക്ഷേട്രയുടെ ഓണത്തിനെ മറ്റുള്ള ആഘോഷങ്ങളില്‍ നിന്ന് വ്യതസ്തമാക്കുന്നത്

കേരളത്തിന്റെ തനതു ക്ഷേത്ര കലകളുടെ പരിപോഷണവും, പ്രചാരണവും മുഖ്യ ലക്ഷ്യമാക്കി 2013 ഇല്‍ ഒരു കൂട്ടം കലാ ആസ്വാദകരുടെ നേതൃത്വത്തില്‍ ആരംഭിച്ച ഷിക്കാഗോ കലാക്ഷേത്ര ചുരുങ്ങിയ കാലം കൊണ്ട് വേറിട്ട പ്രവര്‍ത്തനവും, പ്രമുഖ ദേശീയ, അന്തര്‍ ദേശീയവേദികളില്‍ വൈവിധ്യമാര്‍ന്ന കലാ പരിപാടികള്‍ അവതരിപ്പിച്ചു കൊണ്ടും അമേരിക്കയിലെമ്പാടും ഉള്ള സഹൃദയ സമൂഹത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. വളര്‍ന്നു വരുന്ന തലമുറയെ മലയാള സംസ്‌കാരത്തിന്റെ മഹത്വവും മഹിമയും മനസിലാക്കിക്കൊടുക്കുന്നതിനുമായി പഞ്ചവാദ്യം, ചെണ്ടമേളം തുടങ്ങിയ ക്ഷേത്ര കലകളുടെ കപരിശീലനവും കലാക്ഷേത്രയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.

ഷിക്കാഗോ കലാക്ഷേത്രയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക. www.chicagokalakshtera.com

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം