ലിമെറിക്ക്: ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ’അഭിഷേകാഗ്നി 2018’ ബൈബിൾ കണ്വൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ലിമെറിക്ക് പാട്രിക്സ്വെൽ, റേസ്കോഴ്സ് ഓഡിറ്റോറിയത്തിൽ ഓഗസ്റ്റ് 31, സെപ്റ്റംബർ 1, 2 തീയതികളിലാണ് (വെള്ളി, ശനി, ഞായർ) കണ്വൻഷൻ നടക്കപ്പെടുന്നത്.
അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടർ ഫാ. സേവ്യർഖാൻ വട്ടായിലിന്റെ നേതൃത്വത്തിലുള്ള സെഹിയോൻ ടീമാണ് ഈ വർഷത്തെ കണ്വൻഷൻ നയിക്കുന്നത്. മൂന്ന് ദിവസങ്ങളിലും രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ് കണ്‍വൻഷന്റെ സമയം.
കുട്ടികൾക്കുള്ള ധ്യാനം, സ്പിരിച്ച്വൽ ഷെറിംഗ് എന്നിവ സെഹിയോൻ മിനിസ്ട്രി യുകെയുടെ നേതൃത്വത്തിൽ നടക്കും. കണ്‍വൻഷന്റെ വിജയത്തിനായി ഏവരുടെയും പ്രാർത്ഥനാ സഹായം ആവശ്യപ്പെടുന്നതായി സീറോ മലബാർ സഭ ലിമെറിക്ക് ചാപ്ലയിൻ ഫാ. റോബിൻ തോമസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :
ഫാ.റോബിൻ തോമസ് :0894333124
ജോജോ ദേവസി:0894562531(കൈക്കാരൻ )
ബിജു തോമസ്:0877650280 (കൈക്കാരൻ)
റിപ്പോർട്ട്: ജെയ്സണ്‍ ജോസഫ്
ലിമെറിക്ക് ബൈബിൾ കണ്വെൻഷൻ ’അഭിഷേകാഗ്നി 2018’ ഒരുക്കങ്ങൾ പൂർത്തിയായി
10:21 PM Aug 09, 2018 | Deepika.com