കുവൈത്ത് സിറ്റി: മലപ്പുറം ബ്രദേഴ്സ് സംഘടിപ്പിച്ച സി. ജാബിർ മെമ്മോറിയൽ ഓൾ ഇന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ എകഐഫ്സി കുവൈത്ത് ചാന്പ്യന്മാരായി. ഫൈനലിൽ ഐ ബർഗർ എഫ്സി എഗേലയെ 21നാണ് പരാജയപ്പെടുത്തിയത്. 18 ടീമുകൾ രണ്ടു ഗ്രൂപ്പുകളിലായി മാറ്റുരച്ച മത്സരത്തിൽ ആറു ഗോവൻ ടീമും 12 മലയാളി ടീമുകളുമാണ് പങ്കെടുത്തത്.
ഫഹാഹിൽ സൂഖ്സബ ഗ്രൗണ്ടിൽ ഉയർന്ന ചൂടിലും കാൽപന്തുകളിയെ നെഞ്ചേറ്റിയ കാണികളുടെ വലിയ നിര സജീവമായി ഉണ്ടായിരുന്നു. മികച്ച കളിക്കാരനായി എകഐഫ്സിയുടെ ഇൻഷിമാം നാസറും ടോപ് സ്കോററായി എകഐഫ്സിയുടെ തന്നെ ഹാരിസും തെരഞ്ഞെടുക്കപ്പെട്ടു. എമേർജിംഗ് പ്ലയർ അവാർഡ് ബർഗർ എഫ്സി എഗേലയുടെ ഫഹദ് അബ്ദുല്ലയും ഫൈനലിലെ മാൻ ഓഫ് ദ മാച്ച് ആയി ശാമിലിനും മികച്ച പ്രതിരോധ താരമായി അരിക്കോട് എഫ്സിയുടെ ഡാനിഷും തെരഞ്ഞെടുക്കപ്പെട്ടു.
സമാപന ചടങ്ങിൽ കെഫാക്ക് ജനറൽ സെക്രട്ടറി വി.എസ്. നജീബ് വിജയികൾക്കുള്ള ട്രോഫി സമ്മാനിച്ചു. മലപ്പുറം ബ്രദേഴ്സ് പ്രസിഡൻറ് അബ്ദുൾ റസാഖിനെ വി.എസ്. നജീബ് ആദരിച്ചു. റഫറിമാർക്കുള്ള മെമേന്േറാ ഹർഷാദ് നൽകി. സമ്മാനദാന ചടങ്ങിൽ പ്രസിഡൻറ് റസാക്ക്, വൈസ് പ്രസിഡൻറ് മൻസൂർ, ഫുഹാദ്, സെക്രട്ടറി മുനീർ ട്രഷർ അബാസ്, റിയാസ് ബാബു, ഷമീർ ബാവ, സാലി, റിയാസ്, മൻസൂർ, ഷനോജ് എന്നിവർ പങ്കെടുത്തു. ിൃശ2018മൗഴ09ളീേയേമഹഹ.ഷുഴ
റിപ്പോർട്ട്: സലിം കോട്ടയിൽ