അബാസിയ : കടമേരി റഹ്മാനിയ അറബിക് കോളേജ് കുവൈത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തസ്ബിറ 18ൽ സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണം നടത്തും. ഓഗസ്റ്റ് 17 വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ശൈഖുനാ കോട്ടുമല ബാപ്പു മുസ്ല്യാർ നഗരിയിലാണ് ( മറീന ഹാൾ ) പരിപാടി നടക്കുന്നത്.
സമസ്ത കേരള ജംഇയത്തുൽ ഉലമാ സെക്രട്ടറിയും റഹ്മാനിയ പ്രിൻസിപ്പലുമായ ശൈഖുന എം.ടി അബ്ദുള്ള മുസ്ല്യാർ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. റഹ്മാനിയ വല്ലാർപ്പാടം കണ്ടെയ്നർ പദ്ധതിയുമായി ബന്ധപ്പെട്ട ധനസമാഹരണത്തിന്റെ ഭാഗമായാണ് തസ്ബിറ 18 സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി പ്രമുഖ വ്യാപാരി മൂടാടി മൊയ്തു ഹാജിയും ചിറക്കൽ ഹമീദ് മുസ്ല്യാരും കഴിഞ്ഞദിവസം കുവൈത്തിലെത്തി.
കൂടുതൽ വിവരങ്ങൾക്ക് 99473978, 66848333, 51717675 നന്പറുകളിൽ ബന്ധപ്പെടുക.
റിപ്പോർട്ട്: സലിം കോട്ടയിൽ