വാട്ടർഫോർഡ്: അയർലണ്ടിലെ പുരോഗമന പ്രസ്ഥാനമായ ക്രാന്തിയുടെ വാട്ടർഫോർഡ് യൂണിറ്റിന്റെ വാർഷിക പൊതുയോഗം ഓഗസ്റ്റ് 12 ഞായറാഴ്ച നടത്തപ്പെടും. വാട്ടർഫോർഡ് ടൗണിലെ സ്പൈസ് ഫുഡ് സൂപ്പർ മാർക്കറ്റിന്റെ ഹാളിൽ വൈകിട്ട് ആറിനാണ് യോഗം ചേരുന്നത്. യൂണിറ്റിന്റെ ഇതു വരെയുള്ള പ്രവർത്തനങ്ങളും ഭാവി പ്രവർത്തങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും യോഗത്തിൽ ചർച്ച ചെയ്യുകയും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കപ്പെടും.
യൂണിറ്റ് രൂപീകൃതമായ ചുരുങ്ങിയ കാലയളവിൽ ക്രാന്തിയുടെ വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുവാനും ഏറ്റെടുത്തു നടത്തുവാനും കഴിഞ്ഞത് അഭിമാനാർഹമായ നേട്ടമാണ്. വർഗീയ ഫാസിസ്റ്റു കൂട്ടുകെട്ടുകൾക്കെതിരെ ദേശ ഭേദമന്യേ ഒന്നിച്ചു നിന്നു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും നാൾക്കു നാൾ ഏറിവരുന്നു. മുന്നോട്ടുള്ള പ്രവത്തനങ്ങളിൽ നമുക്കൊന്നിച്ചു നീങ്ങാം.
ക്രാന്തിയുടെ നിലവിലുള്ള മുഴുവൻ പ്രവർത്തകരെയും ക്രാന്തിയോട് ചേർന്ന് പ്രവർത്തിക്കാൻ താൽപര്യമുള്ള വാട്ടർഫോർഡിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ പ്രവാസികളെയും പൊതുയോഗത്തിലേക്ക് ക്ഷണിക്കുന്നതായി വാട്ടർഫോർഡ് യുണിറ്റ് ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: ജെയ്സണ് ജോസഫ്
ക്രാന്തി വാട്ടർഫോർഡ് യൂണിറ്റിന്റെ വാർഷിക പൊതുയോഗം
11:00 PM Aug 08, 2018 | Deepika.com