ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയിലും ലോക കുടുബ സംഗമത്തിന്റെ ആഘോഷങ്ങൾ ജോയ് ഓഫ് കണ്‍സെർട്ട് ഓഗസ്റ്റ് 24 വെള്ളിയാഴ്ച്ച നടത്തപ്പെടും. പൊന്തിഫിക്കൽ അംഗീകാരം ലഭിച്ചിട്ടുള്ള "ജീസസ് യൂത്ത്' അൽമായ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള റെക്സ് ബാൻഡിനൊപ്പമാണ് ആഘോഷിക്കുന്നത്.
ഓഗസ്റ്റ് 24 വെള്ളിയാഴ്ച്ച വൈകിട്ട് 6 മുതൽ രാത്രി 8.30 വരെ താല ബാസ്കറ്റ് ബോൾ അരീനയിൽ വച്ചാണ് റെക്സ് ബാൻഡ് കണ്സെർട്. ആധ്യാത്മിക ചൈതന്യവും ത്രസിപ്പിക്കുന്ന സംഗീതവും ഉൾപ്പെടുന്ന ബാൻഡിൽ ഗായകരും നർത്തകരും ഉപകരണ സംഗീതജ്ഞരുമായി കേരളത്തിലെ അറിയപ്പെടുന്ന പതിനഞ്ചോളം കലാകാരൻമാർ അണിനിരക്കും.
സ്നേഹ സങ്കീർത്തനം പോലെ ഉയരുന്ന പ്രാർഥനാ മന്ത്രങ്ങളും സ്തുതി ഗീതങ്ങളും ആത്മാവിനെ സ്പർശിക്കുന്ന മനോഹര വേളയാകും ഡബ്ലിനിലെ റെക്സ് ബാൻഡ് ഷോ. ഈ ആഘോഷ പരിപാടികളിലേക്ക് ഏവരെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായി ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലിൽ എംഎസ്ടി, ഫാ. ക്ലമന്റ് പാടത്തിപ്പറന്പിൽ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും പ്രവേശന പാസുകൾക്കുമായി ഡബ്ലിൻ സീറോ മലബാർ സഭയിലെ വിവിധ മാസ് സെന്റർ ഭാരവാഹികളുമായി ബന്ധപെടുക.
റിപ്പോർട്ട്: മജു പെയ്ക്കൽ
ഡബ്ലിൻ സീറോ മലബാർ സഭയിൽ റെക്സ് ബാൻഡിന്റെ ജോയ് ഓഫ് കണ്‍സെർട്ട് ഓഗസ്റ്റ് 24ന്
10:59 PM Aug 08, 2018 | Deepika.com